ബസ് നര്‍മദ നദിയിലേക്ക് വീണ് മധ്യപ്രദേശില്‍ 12 മരണം

Accident | Bignewslive

ഇന്‍ഡോര്‍ : മധ്യപ്രദേശില്‍ ബസ് നര്‍മദ നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ധാര്‍ ജില്ലയിലെ ഖല്‍ഘട്ട് സഞ്ജയ് സേതുവിലായിരുന്നു അപകടം. ഇന്‍ഡോറില്‍ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന മഹാരാഷ്ട്ര റോഡ് വേയ്‌സ് ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Also read : മാലിന്യവണ്ടിയില്‍ മോഡിയുടെയും യോഗിയുടെയും ചിത്രങ്ങള്‍ : യുപിയില്‍ മുനിസിപ്പാലിറ്റി ജീവനക്കാരനെ പിരിച്ചു വിട്ടു

നാല്പ്പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായാണ് വിവരം. 15 യാത്രക്കാരെ രക്ഷപെടുത്തി. ബസ് റോഡില്‍ നിന്ന് തെന്നിമാറി കാല്‍ഘട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേക്ക് വീഴുകയായിരുന്നു. ബസ് നദിയില്‍ നിന്ന് പുറത്തെടുത്തു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദുരന്ത നിവാരണ സേന, നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Exit mobile version