കാമുകിയുമായി വഴക്കിട്ടയാളെ ജിമ്മില്‍ കയറി വെടിവെച്ചു : യുവാവ് അറസ്റ്റില്‍

Gunfire | Bignewslive

ന്യൂഡല്‍ഹി : കാമുകിയുമായി വഴക്കിട്ടയാളെ ജിമ്മില്‍ കയറി വെടിവെച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹി ഷാദിപൂര്‍ സ്വദേശിയായ ഏകാന്‍ഷ് (27) ആണ് അറസ്റ്റിലായത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ജിമ്മില്‍ ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

ഹര്‍ സനം ജോത് സിംഗ് എന്നയാള്‍ക്കാണ് വെടിയേറ്റത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ജിമ്മില്‍ വെച്ച് ഏകാന്‍ഷിന്റെ കാമുകിയുമായി വഴക്കിട്ടു. ഇതിന് പ്രതികാരം ചെയ്യാനെത്തിയ പ്രതി യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വയറ്റില്‍ വെടിയേറ്റ ജോത് സിംഗിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെയും സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഏകാന്‍ഷിനെ അറസ്റ്റ് ചെയ്തത്.

Also read : യോഗ്യതയെഴുതിയ പ്ലാക്കാര്‍ഡുമേന്തി വെയിലത്ത് നിന്നത് ഒന്നരമണിക്കൂര്‍ : ജോലി വാഗ്ദാനം ചെയ്ത്‌ 50 കമ്പനികള്‍

പ്രതിയ്‌ക്കെതിരെ ഐപിസി സെക്ഷന്‍ 307, 25/27/54/59 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സ്വദേശമായ ഷാദിപൂരില്‍ നിന്ന് തന്നെയാണ് ഏകാന്‍ഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. വെടിവെയ്ക്കാനുപയോഗിച്ച തോക്കും കണ്ടെടുത്തു.

Exit mobile version