കൂട്ടത്തോടെ അവധിയെടുത്ത് ഇൻഡിഗോ ജീവനക്കാർ എയർ ഇന്ത്യ ഇന്റർവ്യൂവിന് പോയി; ഇൻഡിഗോയുടെ സർവീസുകൾ വൈകി

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിന്റെ പകുതിയിലധികം സർവീസുകളും ശനിയാഴ്ച വൈകിയതായി പരാതി. ഭൂരിഭാഗം ക്യാബിൻ ക്രൂ ജീവനക്കാരും ലീവെടുത്ത് എയർ ഇന്ത്യയുടെ അഭിമുഖത്തിൽ പങ്കെടുക്കാൻ പോയതോടെയാണ് സർവീസുകൾ വൈകിയതെന്നാണ് വിവരം.ഇൻഡിഗോ എയർലൈൻസിലെ നല്ലൊരു പങ്ക് ജീവനക്കാരും അഭിമുഖത്തിൽ പങ്കെടുത്തുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാംഘട്ട അഭിമുഖമാണ് ശനിയാഴ്ച നടന്നത്.

അതേസമയം, ഇത്രയധികം ആഭ്യന്തര സർവീസുകൾ വൈകിയതിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഇൻഡിഗോയോട് വിശദീകരണം ചോദിച്ചതായി ഡിജിസിഎ അധികൃതർ പറഞ്ഞു.

45 ശതമാനം സർവീസുകൾ മാത്രമാണ് സമയത്ത് ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞതെന്ന് കേന്ദ്ര വ്യോമമന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു. സിക്ക് ലീവ് എടുത്താണ് ജീവനക്കാർ എയർ ഇന്ത്യയിലെ അഭിമുഖത്തിൽ പങ്കെടുത്തത്.

ALSO READ- പരസ്പരം ചെളിവാരി എറിയൽ തന്ത്രം അമ്മയുടെ നയമാണോ? അമ്മ പ്രസിഡന്റ് മോഹൻലാലിനോട് ഒൻപത് ചോദ്യങ്ങളുമായി കെബി ഗണേഷ് കുമാർ

വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ ഇൻഡിഗോ തയ്യാറായിട്ടില്ല. ട്വിറ്ററിൽ പരാതി പറഞ്ഞ നിരവധി യാത്രക്കാർക്ക് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനഘട്ടം മുതൽ ഇൻഡിഗോയിൽ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഇതോടെയാണ് ജീവനക്കാർ മറ്റ് കമ്പനികൾ തേടി പോകുന്ന അവസ്ഥയിലേക്കെത്തിച്ചത്.

Exit mobile version