മന്ത്രവാദത്തിലൂടെ ജീവൻ തിരികെ വരുമെന്ന് വിശ്വാസം; 14കാരിയുടെ മൃതദേഹം സൂക്ഷിച്ചത് നാലുദിവസം; ദുർഗന്ധം വമിച്ചതോടെ ഇടപെട്ട് നാട്ടുകാരും പോലീസും

പ്രയാഗ് രാജ്: മന്ത്രവാദത്തിന്റെ പേരിൽ യുക്തിയില്ലാത്ത പ്രവർത്തി ചെയ്ത് മക്കളെ മൃതപ്രായരാക്കുകയും മകളുടെ മൃതദേഹം അഴുകാൻ അനുവദിക്കുകയും ചെയ്ത് ഒരു കുടുംബം. മരിച്ചുപോയ 14കാരിയെ മന്ത്രവാദത്തിലൂടെ പുനരുജ്ജീവിപ്പിക്കാമെന്ന് വിശ്വസിച്ച് മൃതദേഹം നാല് ദിവസം വീട്ടിൽ സൂക്ഷിക്കുകയായിരുന്നു ഇവർ. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ ഗ്രാമമായ ദിഹയിലാണ് സംഭവം.

മരിച്ച പെൺകുട്ടിയുടെ നാല് സഹോദരങ്ങളെ മന്ത്രവാദ ചടങ്ങുകളുടെ പേരും പറഞ്ഞ് വീട്ടുകാർ കഴിഞ്ഞ നാല് ദിവസമായി പട്ടിണിക്കിടുകയായിരുന്നു. കഴിക്കാൻ ആഹാരമൊന്നും കിട്ടാതെ നാലുപേരും മരണത്തെ മുഖാമുഖം കാണുകയും ചെയ്തു. പിന്നീട് വിവരമറിഞ്ഞ് പോലീസ് എത്തിയാണ് അവരെ രക്ഷപ്പെടുത്തിയത്.

സഹോദരങ്ങളെ ചികിത്സയ്ക്കായി പ്രയാഗ് രാജിലെ എസ്ആർഎൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനും അയച്ചു. പിശാചുബാധ മൂലമാണ് പെൺകുട്ടു മരിച്ചതെന്നാണ് വീട്ടുകാർ വിശ്വാസിക്കുന്നത്. അതുകൊണ്ടാണ് അവർ മന്ത്രവാദം കൊണ്ട് ജീവൻ വയ്പ്പിക്കാൻ ശ്രമിച്ചത്.

അസുഖത്തെ തുടർന്നാണ് പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മകളുടെ അന്ത്യകർമങ്ങൾ നടത്താതെ വീട്ടുകാർ മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. ദിവസങ്ങളോളം വീട്ടിൽ ഒളിപ്പിച്ച് പൂജ നടത്തി ജീവൻ തിരികെ വെയ്പ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അവർ.

ALSO READ- ‘ഏത് പാതിരാത്രിക്ക് കയറിയാലും ശ്രീനിവാസന്റെ മോനാണെന്ന് പറഞ്ഞാൽ ഒരു ഗ്ലാസ് പച്ചവെള്ളം കിട്ടും; അനാവശ്യ പ്രിവിലേജ് താൽപര്യമില്ലെന്നും ധ്യാൻ ശ്രീനിവാസൻ

വീട്ടിൽ നാലുദിവസം സൂക്ഷിച്ചതോടെ മൃതദേഹം അഴുകാനും ദുർഗന്ധം വമിക്കാനും തുടങ്ങുകയായതോടെയാണ് സമീപത്തുള്ളവർ പോലീസിൽ വിവരമറിയിച്ച് നടപടി സ്വീകരിച്ചത്. മരിച്ച കുട്ടിയുടെ അച്ഛൻ അഭയ് രാജ് യാദവ് കർഷകനാണ്. അഭയരാജും ഭാര്യയും അഞ്ച് പെൺമക്കളും മൂന്ന് ആൺമക്കളും അടങ്ങുന്നതാണ് കുടുംബം. അയാളുടെ വീട്ടിൽ വെച്ചായിരുന്നു നാടിനെ തന്നെ നടുക്കിയ സംഭവം.

സംഭവത്തോടെ ഡോക്ടർമാരുടെ സംഘമെത്തി മുഴുവൻ കുടുംബത്തെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് വീട്ടുകാരിൽ മിക്കവർക്കും മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പരിശോധനയിൽ ഡോക്ടർമാർ കണ്ടെത്തി. പോലീസ് ്‌ന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

Exit mobile version