കല്ലില്‍ തട്ടി മറിയരുത്! റോഡില്‍ ചിതറിക്കിടക്കുന്ന കല്ലുകള്‍ തൂത്തുവാരി ട്രാഫിക് പോലീസുകാരന്‍, സല്യൂട്ട് നല്‍കി സോഷ്യല്‍ ലോകം

ന്യൂഡല്‍ഹി: ട്രാഫിക് നിയന്ത്രണം അതീവശ്രദ്ധയേറിയ ജോലിയാണ്. അല്പമൊന്ന് ശ്രദ്ധ തെറ്റിയാല്‍ തന്നെ വലിയ അപകടങ്ങള്‍ക്ക് കാരണമാകും. ചുട്ടുപൊള്ളുന്ന വെയിലാണെങ്കിലും പെരുമഴയാണെങ്കിലും ഗതാഗതം സുഗമമാക്കുന്ന ട്രാഫിക് പോലീസുകാരുണ്ടാകും.

ഡ്യൂട്ടിക്ക് ചെയ്തുതീര്‍ക്കുന്നതിന് പുറമേ മനുഷ്യത്വപരമായ പ്രവൃത്തികള്‍ ചെയ്യുന്ന ട്രാഫിക് പോലീസുകാരുടെ വീഡിയോകളെല്ലാം വൈറലാവാറുണ്ട്. അത്തരത്തില്‍ ഒരു ട്രാഫിക് പോലീസുകാരനാണ് ഇപ്പോള്‍ മനസ്സ് നിറയ്ക്കുന്നത്.

റോഡില്‍ ചിതറിക്കിടക്കുന്ന കല്ലുകള്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഭീഷണിയാണ്. ആ കല്ലുകള്‍ തൂത്തുമാറ്റുന്ന ഒരു ട്രാഫിക് പോലീസുകാരനാണ് വീഡിയോയിലെ താരം. കല്ലുകളില്‍ വാഹനം കയറിയാല്‍ മറിയാനുള്ള സാധ്യത ഏറെയാണ്. അതുവഴി ജീവന്‍ വരെ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. ഇത്തരത്തില്‍ റോഡില്‍ ചിതറിക്കിടക്കുന്ന കല്ലുകള്‍ തൂത്തുമാറ്റുന്ന ട്രാഫിക് പോലീസുകാരനാണ് സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുന്നത്. റോഡിലെ സിഗ്‌നലില്‍ ചുവപ്പ് ലൈറ്റ് തെളിഞ്ഞതോടെ വാഹനങ്ങള്‍ നിര്‍ത്തുന്നത് വീഡിയോയില്‍ കാണാം.

ഈ സമയം ചൂല് ഉപയോഗിച്ച് കല്ലുകള്‍ തൂത്തുമാറ്റുകയാണ് ഇദ്ദേഹം. തൂത്ത് പകുതിയായപ്പോള്‍ പച്ച സിഗ്‌നല്‍ തെളിഞ്ഞു. തുടര്‍ന്ന് വാഹനങ്ങള്‍ മുന്നോട്ടെടുത്തതോടെ വേഗത അല്‍പം കുറക്കൂവെന്ന് വാഹനയാത്രികരോട് പറയുന്ന പിങ്ക് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച ആളെയും പോലീസുകാരനു പിന്നിലായി കാണാം.


‘നിങ്ങളോട് ബഹുമാനം’ എന്ന ക്യാപ്ഷനോടെയാണ് അവണിഷ് ആണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

10 ലക്ഷത്തിലധികം പേര്‍ കണ്ട ഈ വീഡിയോയ്ക്ക് 54,000 ലൈക്കും ലഭിച്ചിട്ടുണ്ട്. ‘മനുഷ്യത്വമാണ് എല്ലാത്തിനേക്കാള്‍ വലുത്’, ‘സല്യൂട്ട്… ബഹുമാനം’ എന്നിങ്ങനെയുള്ള കമന്റുകള്‍ നിറയുകയാണ് വീഡിയോയ്ക്ക് താഴെ.

Exit mobile version