ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; നാല് മെമു ട്രെയിനുകള്‍ റദ്ദാക്കി; നേത്രാവതിയും ശതാബ്ദിയും കോട്ടയംവഴി തിരിച്ചുവിടും

തിരുവനന്തപുരം; പാത ഇരട്ടിപ്പിക്കല്‍ ജോലി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഹരിപ്പാടിനും അമ്പലപ്പുഴയ്ക്കും ഇടയില്‍ ജോലി നടക്കുന്നതിനാല്‍ 11 മുതല്‍ 14 വരെ നാല് മെമു ട്രെയിന്‍ പൂര്‍ണ്ണമായും റദ്ദാക്കി. നേത്രാവതിയും ശതാബ്ദിയും ഉള്‍പ്പടെയുള്ള തീവണ്ടികള്‍ കോട്ടയംവഴി തിരിച്ചുവിടുമെന്ന് റെയില്‍വേ അറിയിച്ചു.

കൊല്ലം -എറണാകുളം മെമു(66302), എറണാകുളം -കൊല്ലം മെമു(66303), എറണാകളും -കായംകുളം(66315), കായംകുളം-എറണാകുളം മെമു(66316) എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്. ആലപ്പുഴവഴിയുള്ള കായംകുളം -എറണാകുളം പാസഞ്ചര്‍(56380), എറണാകുളം -കായംകുളം പാസഞ്ചര്‍(56383), എറണാകുളം -കൊല്ലം മെമു(66309), കോട്ടയം വഴിയുള്ള കൊല്ലം -എറണാകുളം മെമു(66308)എന്നീ തീവണ്ടികള്‍ 14-നും റദ്ദാക്കി.

എറണാകുളം-കായംകുളം പാസഞ്ചര്‍(56387), കായംകുളം-എറണാകുളം പാസഞ്ചര്‍ (56388), ആലപ്പുഴ-കൊല്ലം മെമു(66311), കോട്ടയം-കൊല്ലം മെമു(66317), കൊല്ലം-കോട്ടയം മെമു(66318) എന്നീ തീവണ്ടികളും റദ്ദാക്കി.12-ന് പുറപ്പെടുന്ന പോര്‍ബന്തര്‍ -കൊച്ചുവേളി എക്‌സ്പ്രസ് (19262), 14ന് പുറപ്പെടുന്ന ഖോരക്പുര്‍-തിരുവനന്തപുരം എക്‌സ്പ്രസ്(12511), എന്നിവ കോട്ടയം തിരിച്ചുവിടും.

കൊച്ചുവേളി-ഛണ്ഡീഗഢ് എക്‌സ്പ്രസ്(12217), തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്(16346), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി(12075), കൊച്ചുവേളി-മൈസൂരൂ എക്‌സ്പ്രസ്(16316), തിരുവനന്തപുരം-ഷാലിമാര്‍ എക്‌സ്പ്രസ്(22641) എന്നീ തീവണ്ടികളും കോട്ടയം തിരിച്ചുവിടുമെന്ന് റെയില്‍വേ വ്യക്തമാക്കി.

14-ന് പുറപ്പെടുന്ന മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്(16605) എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍(56304) കായംകുളത്തും ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍(56365) എറണാകുളത്തും യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍(56366) എറണാകുളത്ത് നിന്നായിരിക്കും 14-ന് യാത്ര പുറപ്പെടുക. 15-ന് പുറപ്പെടേണ്ട നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ്(16606) എറണാകുളത്ത് നിന്നായിരിക്കും പുറപ്പെടുന്നതെന്നും റെയില്‍വേ അറിയിച്ചു.

Exit mobile version