ട്രാക്ക് നവീകരണം; ഇന്നു മുതല്‍ ജൂലൈ എട്ടുവരെ ട്രെയിന്‍ നിയന്തണം

ഈ പാതയില്‍ ജൂലൈ എട്ടു വരെ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കും

കൊച്ചി: ഇന്നുമുതല്‍ ട്രെയിന്‍ നിയന്ത്രണം. എറണാകുളം-കുമ്പളം റെയില്‍പാതയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് റെയില്‍വേ അറിയിച്ചു. ഈ പാതയില്‍ ജൂലൈ എട്ടു വരെ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കും.

തിങ്കളാഴ്ച മുതല്‍ എട്ടു വരെ ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ (56381), കായംകുളം-എറണാകുളം പാസഞ്ചര്‍ (56382) എന്നീ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം മെമു (66303), കൊല്ലം-എറണാകുളം മെമു (66302) സര്‍വീസ് നടത്തില്ല. കായംകുളം-എറണാകുളം പാസഞ്ചര്‍ (56380) തൂറവൂരിലോ കുമ്പളം സ്റ്റേഷനിലോ ഈ ദിവസങ്ങളില്‍ 35 മിനിറ്റ് പിടിച്ചിടും.

Exit mobile version