ജന്മദിനാഘോഷത്തിനിടെ ഗോതമ്പ് പൊടിയും മുട്ടയും എറിഞ്ഞു; കത്തിച്ചു വെച്ച മെഴുകുതിരി ദേഹത്തേക്ക് പതിച്ച് തീ പിടിച്ചു! പിറന്നാളുകാരന് പരിക്ക്

Birth day celebration | Bignewslive

ജന്മദിനത്തിലെ ആഘോഷം വരുത്തിവെച്ചത് വലിയൊരു അപകടത്തിൽ. മഹാരാഷ്ട്രയിലെ അംബർനാഥിൽ നിന്നുള്ള ഒരു 21 വയസ്സുകാരന്റെ ജന്മദിനത്തിലെ ആഘോഷം അപകടത്തിൽ കലാശിച്ചത്.

അവധി ആഘോഷിക്കാനായി മക്കളോടൊപ്പം ദുബായിൽ ഭർത്താവിന് അരികിലെത്തി; മലയാളി വീട്ടമ്മയുടെ ജീവൻ കവർന്ന് ഹൃദയാഘാതം

ഏപ്രിൽ 12 ചൊവ്വാഴ്ച രാത്രി അംബർനാഥിലെ ബുവ പാദയിലാണ് സംഭവം. മൗര്യയുടെ സുഹൃത്തുക്കൾ കേക്ക് മുറിക്കൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ജന്മദിനാഘോഷത്തിനിടെ സുഹൃത്തുക്കൾ ഗോതമ്പ് പൊടിയും മുട്ടയും എറിഞ്ഞു തുടർന്ന് കത്തിച്ചുവെച്ച ഒരു മെഴുകുതിരി അവന്റെ മേൽ പൊട്ടിത്തെറിച്ച് പിറന്നാളുകാരനായ രാഹുൽ മൗര്യക്ക് തീപൊള്ളലേൽക്കുകയായിരുന്നു.

ഇയാളുടെ പിറന്നാൾ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വൈറലായ വിഡിയോയിൽ, രാഹുലിന്റെ സുഹൃത്തുക്കൾ ഒരു റോഡിൽ ഒത്തുകൂടിയിരിക്കുന്നത് കാണാം. അവിടെ കത്തിനിൽക്കുന്ന രണ്ടു മെഴുകുതിരികളുണ്ട്. ഒന്ന് കേക്കിലും മറ്റൊന്ന് മൗര്യയുടെ കൈയിലും.

മെഴുകുതിരി കത്തിച്ചയുടൻ തന്നെ സുഹൃത്തുക്കൾ മുട്ടയും മാവും അവന് നേരെ എറിയാൻ തുടങ്ങി. കാര്യങ്ങൾ നിയന്ത്രിച്ചുവെങ്കിലും അവരിലൊരാൾ അവന്റെ മേൽ മാവ് ഒഴിച്ചയുടനെ മെഴുകുതിരി പൊട്ടിത്തെറിച്ചു. മൗര്യയുടെ ഷർട്ടിന് തീപിടിച്ചെങ്കിലും ഉടനടി സുഹൃത്തുക്കൾ രക്ഷപ്പെടുത്തി.

പാലക്കാട് വീണ്ടും ആക്രമണം: ആര്‍എസ്എസ് നേതാവിനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തി

യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, സംഭവത്തിൽ അംബർനാഥ് പോലീസ് കേസെടുക്കുകയും ചെയ്‌തു. “യുവാവിന് കാര്യമായ പൊള്ളലേറ്റില്ല. എന്നാൽ സുഹൃത്തുക്കൾ ഉടൻ തീ കെടുത്തിയില്ലെങ്കിൽ അയാൾക്ക് കടുത്ത പൊള്ളലേൽക്കുമായിരുന്നു,” പോലീസ് പറയുന്നു.

Exit mobile version