വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട പിതാവിനെ തേടി മകന്റെ ഫോണ്‍ എത്തി, അവന് പണം അയച്ചു; വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ കൊല്ലപ്പെട്ടു; അന്വേഷണത്തില്‍ തെളിഞ്ഞത് വലിയ തട്ടിപ്പിന്റെ കഥ ഒടുക്കം കൊലപാതകവും; നാടകീയ സംഭവത്തിന് പിന്നില്‍ അയല്‍വാസി

കൊല്‍ക്കത്ത: 14 വയസുകാരന്റെ കൊലപാതക്കേസിലെ ട്വിസ്റ്റ് കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സംഭവം ഇങ്ങനെ.. കേസിലെ അന്വേഷണം അവസാനം വിരല്‍ ചൂണ്ടിയത് അയല്‍ക്കാരനില്‍. ബംഗാളിലെ പര്‍ബ ബര്‍ദുമാന്‍ ജില്ലയിലാണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ തെളിയുന്നത് തട്ടിപ്പിന്റെ കഥകൂടിയാണ്.

എന്നാല്‍ പ്രതിയുടെ മൊഴിയാണ് പോലീസിനെ പോലും അമ്പരപ്പിച്ചത്. തട്ടിപ്പും അതിനു പിന്നാലെയുണ്ടായ സംഭവ വികാസങ്ങളുമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. അമ്മയുടെ അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു 14കാരന്‍ താമസിച്ചിരുന്നത്. അര്‍ഷാദിന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബം ഉപേക്ഷിച്ച് കേരളത്തിലേക്ക് പോയിരുന്നു.

എന്നാല്‍ മകനെ ആ പിതാവ് ഇന്നുവരെ കണ്ടിട്ടില്ല എന്ന് മനസിലാക്കിയ പ്രതിയായ അയല്‍വാസി ആഅവസരം മുതലാക്കി. താന്‍ മകനാണ് എന്ന് പറഞ്ഞ് അയാള്‍ പിതാവിനെ വിളിച്ചു. പിതാവിന്റ സിംപതി പിടിച്ചുപറ്റി വര്‍ഷങ്ങളോളം ഇയാള്‍ മകന്റെ പേരില്‍ പണം തട്ടി. ഓരോതവണയും ഓരോ ആവശ്യങ്ങള്‍ പറഞ്ഞായിരുന്നു ജമാല്‍ ഷേഖ് പണം വാങ്ങിയിരുന്നത്. സ്വന്തം മകന്‍ വിളിച്ച് ആവശ്യപ്പെടുന്നതിനാല്‍ പറഞ്ഞ തുകയെല്ലാം പിതാവ് അയച്ചു നല്‍കുകയും ചെയ്തു.

പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്നു പറയുന്നത് ശരിയാണ്. ഒരിക്കല്‍ തന്റെ മകനെ കാണണമെന്ന് ആ പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യമൊക്കെ ജമാല്‍ ഷേഖ് ആവശ്യം ചെറുത്തു. അതേസമയം കാര്യങ്ങള്‍ കൈവിട്ടതോടെ അയാള്‍ അര്‍ഷാദ് ഷേഖിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു.

ശേഷം നടന്നു ആ ക്രൂരകൃത്യം.. ഡിസംബര്‍ മൂന്നിന് കാണാതായ അര്‍ഷാദ് ഷേഖിനെ തൊട്ടടുത്ത ദിവസം സമീപത്തെ വയലില്‍നിന്നാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് സംഘം ജമാല്‍ ഷേഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ എല്ലാം വെളിപ്പെടുത്തിയത്.

Exit mobile version