‘ഇന്നുയിര്‍ കാപ്പന്‍’: റോഡപകടങ്ങളില്‍ പരിക്കേറ്റവരെ സഹായിക്കുന്നവര്‍ക്ക് അയ്യായിരം രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് സ്റ്റാലിന്‍

ചെന്നൈ: റോഡപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായം നല്‍കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.

”റോഡപകടത്തില്‍പ്പെട്ടവരെ സഹായിക്കുകയും ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുന്നവര്‍ക്ക് 5000 രൂപ ക്യാഷ് അവാര്‍ഡും അനുമോദന സര്‍ട്ടിഫിക്കറ്റും നല്‍കും”-സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

Read Also:രാത്രിയില്‍ ജോലി കഴിഞ്ഞ് 10 കിലോമീറ്റര്‍ ഓട്ടം: 19കാരന്‍ പ്രദീപ് ഓടുന്നത് സൈനിക സ്വപ്‌നത്തിലേക്ക്; കൈയ്യടിച്ച് സോഷ്യല്‍ ലോകം


അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂറില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ‘ഇന്നുയിര്‍ കാപ്പന്‍’ എന്ന പദ്ധതി നേരത്തെ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. 408 സ്വകാര്യ ആശുപത്രികളും 201 സര്‍ക്കാര്‍ ആശുപത്രികളും അടക്കം 609 ആശുപത്രികളിലാണ് ഈ പദ്ധതി നടപ്പാക്കിയത്.

ഒരു ലക്ഷം രൂപ വരെ ചെലവ് വരുന്ന 81 അംഗീകൃത ജീവന്‍രക്ഷാ നടപടിക്രമങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. തമിഴ്നാട് സ്വദേശികള്‍ക്കും സംസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയവര്‍ക്കും അപകടം നടന്ന ഉടനെ ലഭിക്കുന്ന ചികിത്സ സൗജന്യമായിരിക്കും.

Exit mobile version