ലാല്‍ കിരാഡിന്റെ പ്രതികാരം! കോണ്‍ഗ്രസ് ഭരണത്തിലേറാതെ ചെരുപ്പ് ധരിക്കില്ലെന്ന് ലാല്‍ കിരാഡ്; ഒടുവില്‍ 15 വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ ചെരുപ്പ് ധരിച്ച് പ്രതിജ്ഞാ സാഫല്യം

പ്രതിജ്ഞയില്‍ ഉറച്ചുനിന്ന കിരാഡിന് ഒന്നല്ല 15 വര്‍ഷമാണ് ഷൂ ധരിക്കാന്‍ കാത്തിരിക്കേണ്ടി വന്നത്.

ന്യൂഡല്‍ഹി: മഹേഷിന്റെ പ്രതികാരത്തില്‍ മഹേഷ് കാത്തിരുന്ന പോലെ മധുര പ്രതികാരത്തിനു ശേഷം ചെരുപ്പ് ധരിച്ച് പ്രതിജ്ഞ നിറവേറ്റിയിരിക്കുകയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദുര്‍ഗ ലാല്‍ കിരാഡ്. 2003 ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് 230 അംഗ സഭയില്‍ നിന്നും 38 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. ബിജെപി ഭരണം പിടിച്ചെടുക്കുകയും ചെയ്തു.

മുഖ്യമന്ത്രിയായ ദിഗ്വിജയ് സിങ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന് തീര്‍ത്തു പറഞ്ഞു. അറിയിച്ച് 10 വര്‍ഷത്തെ വനവാസം പ്രഖ്യാപിച്ചു. അന്ന് ലാല്‍ കിരാഡ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇനി കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തും വരെ ഷൂ ധരിക്കില്ലെന്ന് ഒരു പ്രതിജ്ഞയെടുത്തു. പ്രതിജ്ഞയില്‍ ഉറച്ചുനിന്ന കിരാഡിന് ഒന്നല്ല 15 വര്‍ഷമാണ് ഷൂ ധരിക്കാന്‍ കാത്തിരിക്കേണ്ടി വന്നത്. അങ്ങനെ 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങിയെത്തി. മുഖ്യമന്ത്രി കമല്‍നാഥിന്റെ വസതിയില്‍ കിരാഡ് എത്തി കാലങ്ങള്‍ക്ക് ശേഷം ഷൂ ധരിച്ചു.

പഴയ മുഖ്യമന്ത്രി ദിഗ് വിജയ സിങ്ങും പ്രമുഖ നേതാക്കളും ഈ ചെരുപ്പ് ധാരണം കാണാനായി എത്തിയിരുന്നു. കോണ്‍ഗ്രസ് വിജയം ഉറപ്പാക്കാന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച കിരാഡിനെ പോലെയുള്ള പ്രവര്‍ത്തകര്‍ക്ക് ബി സല്യൂട്ട് എന്ന് കമല്‍നാഥ് ട്വീറ്റ് ചെയ്തു. രാജസ്ഥാനിലും പിസിസി അധ്യക്ഷനായ സച്ചിന്‍ പൈലറ്റും പരമ്പരാഗത തലപ്പാവായ സഫാ ധരിച്ചത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷമായിരുന്നു.

Exit mobile version