‘മോഡി ലോകത്തെ വലിയ നേതാവ്, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണം’ അഭ്യർത്ഥനയുമായി ബിജെപി എംപി ഹേമമാലിനി

BJP's Hema Malini | Bignewslive

ന്യൂഡൽഹി: യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിൽ എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടൽ ആവശ്യപ്പെടുന്നുവെന്ന് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. ട്വിറ്ററിലൂടെയാണ് താരത്തിന്റെ അഭ്യർത്ഥന. മോഡി ലോകത്തിലെ വലിയ നേതാവാണെന്നും ഹേമമാലിനി കുറിക്കുന്നുണ്ട്.

ഒരുമിച്ച് ജീവിക്കാൻ തയ്യാറല്ലെന്ന് ശ്രദ്ധ; ജലറ്റിൻ സ്റ്റിക്ക് ഘടിപ്പിച്ചെത്തി ഭാര്യയെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു പിന്നാലെ പൊട്ടിത്തെറി! ദമ്പതികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബല്ലിയയിൽ പ്രചാരണത്തിന് എത്തിയതായിരുന്നു ഹേമമാലിനി. യുക്രെയ്‌നിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിനുമായി നരേന്ദ്ര മോഡി ഫോണിൽ സംസാരിച്ചിരുന്നു. യുക്രെയ്‌നിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും അടിയന്തരമായി വെടിവയ്പ് നിർത്തണമെന്നും മോഡി അഭ്യർഥിച്ചിരുന്നു.

‘മോഡി നമ്മുടെ രാജ്യത്തെ ഒരുപാട് ഉയരങ്ങളിലെത്തിച്ചു. അതോടൊപ്പം അദ്ദേഹവും ലോകശ്രദ്ധ നേടി. മോഡിയെ ലോകം ബഹുമാനിക്കുന്നു. ഇപ്പോൾ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം ഇടപെടൽ നടത്തുന്നു. ഇക്കാര്യത്തിൽ എല്ലാവരും മോഡിയോടാണ് അഭ്യർഥിക്കുന്നത്. അദ്ദേഹത്തെ ലോകത്തെ വലിയ നേതാവായി കരുതുന്നു. ഇത് നമുക്ക് അഭിമാനകരമാണ്’ ഹേമമാലിനി ട്വിറ്ററിൽ കുറിച്ചു.

Exit mobile version