അടിയന്തരാവസ്ഥ കാലത്ത് ഒളിവില്‍ കഴിഞ്ഞത് സിഖ് വേഷത്തില്‍: പഞ്ചാബില്‍ സത്യഗ്രഹം അനുഷ്ഠിച്ചിരുന്നു; അവകാശവാദവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ കാലത്ത് സിഖ് വേഷത്തില്‍ ഒളിവില്‍ കഴിഞ്ഞെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. സിഖ് നേതാക്കളുമായി ഡല്‍ഹിയിലെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ വാദം. പഞ്ചാബ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു സിഖ് നേതാക്കളുമായുള്ള മോഡിയുടെ കൂടിക്കാഴ്ച.

‘അടിയന്തരാവസ്ഥ കാലത്ത് പഞ്ചാബില്‍ സത്യഗ്രഹം അനുഷ്ഠിച്ചിരുന്നു. മിക്ക സമയത്തും സിഖ് പഗോഡ ധരിച്ച് ഒളിവിലായിരുന്നു ഞാന്‍. ഈ രാജ്യം 1947ല്‍ അല്ല ജനിച്ചത്… സിഖ് ഗുരുക്കന്മാര്‍ രാജ്യത്തിന് ചെയ്ത സമര്‍പ്പണത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്നും’ – മോഡി പറഞ്ഞു.

Read Also:സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ എച്ച്ആര്‍ഡിഎസില്‍ ഭിന്നത: നിയമനം റദ്ദാക്കിയെന്ന് ചെയര്‍മാന്‍: കഴിവുള്ള ആളാണ് സ്വപ്ന സുരേഷ്, അവര്‍ ജോലിയില്‍ തന്നെ തുടരും; കൃഷ്ണകുമാറിന് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നും ബിജു കൃഷ്ണന്‍

കര്‍താപൂര്‍ ഇടനാഴി വിശ്വാസികള്‍ക്ക് തുറന്നു കൊടുത്തതും അഫ്ഗാനിസ്ഥാനില്‍ നിന്ന് ‘ഗുരു ഗ്രന്ഥ് സാഹിബ്’ ഇന്ത്യയിലെത്തിച്ചതും തന്റെ സര്‍ക്കാറിന്റെ നേട്ടങ്ങളായി മോഡി എടുത്തു പറഞ്ഞു. ‘ഈ വീട് നിങ്ങളുടേതാണ്. ഇവിടെ താല്‍ക്കാലിക താമസക്കാരന്‍ മാത്രമാണ് ഞാന്‍. മൈലുകള്‍ താണ്ടിയാണ് ഇവിടെയെത്തിയത്. ഒരു ദിവസം ഏതെങ്കിലും ഗുരുദ്വാരയിലേക്കാകാം മടങ്ങിപ്പോകുന്നത്.’ – പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പഞ്ചാബി അടിക്കുറിപ്പോടെ മോഡി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

അതിനിടെ, നാളെ പഞ്ചാബ് ബൂത്തിലെത്തും. 117 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിനാണ് കഴിഞ്ഞ ദിവസം പഞ്ചാബില്‍ തിരശ്ശീല വീണത്. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ്, സുഖ്ദേവ് സിങ് ധിന്‍സയുടെ നേതൃത്വത്തിലുള്ള അകാലിദള്‍ വിഭാഗം എന്നിവയുമായി ചേര്‍ന്നാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Exit mobile version