ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ അന്ന് മുത്തലാഖ് നിരോധനത്തെ പിന്തുണച്ചു..! സമരത്തെ തള്ളി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നത് ഭരണഘടനക്കും സുപ്രീം കോടതി വിധിക്കും എതിരാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മുത്തലാഖ് നിരോധനത്തെ പിന്തുണക്കുന്നവരാണ് ഇപ്പോള്‍ സമരവുമായി രംഗത്തിറങ്ങിയത് എന്നും സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പാരമ്പര്യത്തിന്റെ ഭാഗമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം എന്നാല്‍ ഇത് സുപ്രീംകോടതിയുടെ വിധിക്കെതിരെയുള്ള പ്രക്ഷോഭമാണെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

ഹിന്ദുക്കളിലെ നവോത്ഥാനചിന്താഗതിക്കാരും പിന്തിരിപ്പന്‍ ചിന്താഗതിക്കാരും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. നിയമത്തിന് മുമ്പില്‍ എല്ലാവരും സമന്മാരാണ്. ഇക്കാര്യമാണ് എല്ലാവരും അംഗീകരിക്കേണ്ടതെന്നും സുബ്രഹ്മണ്യ സ്വാമി കൂട്ടിച്ചേര്‍ത്തു.

Exit mobile version