സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ സുഹൃത്തിന്റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി വിദ്യാർത്ഥിനികൾ

ചെന്നൈ: യുവാവിനെ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി വിദ്യാർത്ഥിനികൾ.സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെയാണ് വിദ്യാർത്ഥിനികൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ പെൺകുട്ടികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൃത്യത്തിന് പെൺകുട്ടികളെ സഹായിച്ച റെഡ്ഹിൽ സ്വദേശി അശോകിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

തിരുവള്ളൂർ ജില്ലയിലെ റെഡ്ഹിൽസിന് അടുത്തുള്ള ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ അറങ്ങേറിയത്. രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനികളെയാണ് കോളേജിൽ പഠിക്കുന്ന പ്രേംകുമാർ എന്നയാൾ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയത്. ഇയാൾക്ക് 21 വയസായിരുന്നു. തുടർന്നാണ് അശോകിൻറെയും അയാളുടെ സഹായത്തോടെയും പെൺകുട്ടികൾ പ്രേംകുമാറിനെ കൊലപ്പെടുത്തിയത്.

സംഭവത്തിൽ കേസ് അന്വേഷിച്ച അരംബാക്കം പൊലീസ് പറയുന്നത് ഇങ്ങനെ, ഈച്ചംകാട്ടുമേട് സ്വദേശികളാണ് വിദ്യാർത്ഥിനികൾ. താമ്പരം ഒട്ടേരി സ്വദേശിയായ പ്രേംകുമാർ ഇവരുമായി പരിചയത്തിലായി. രണ്ടുപേരോടും പ്രേമമാണെന്നാണ് പ്രേംകുമാർ പറഞ്ഞത്. എന്നാൽ ഇത് ഇവർക്ക് പരസ്പരം അറിയില്ലായിരുന്നു. അതിനിടെ ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങൾ പ്രേംകുമാർ പകർത്തി. ഇത് വച്ച് ഇവരെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു.

നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം; അമ്മയും കാമുകനും സുഹൃത്തും അറസ്റ്റിൽ

കഴിഞ്ഞ ഒരു വർഷമായി ഈ ഭീഷണിപ്പെടുത്തൽ തുടരുന്നു. ഒരുലക്ഷത്തോളം രൂപ പ്രേംകുമാർ പെൺകുട്ടികളുടെ കൈയ്യിൽ നിന്നും തട്ടി. ഇതിനിടെ തങ്ങൾ രണ്ടുപേരെയും പ്രേംകുമാർ ചതിക്കുന്നു എന്ന കാര്യം പെൺകുട്ടികൾ മനസിലാക്കി. പ്രേംകുമാറിൻറെ ശല്യം സഹിക്കാതെ പെൺകുട്ടികൾ ഇൻസ്റ്റഗ്രാം സുഹൃത്തായ അശോകിൻറെ സഹായം തേടി. പ്രേംകുമാറിൻറെ ഫോൺ കൈക്കലാക്കി ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാനാണ് സഹായം അഭ്യർത്ഥിച്ചത്.

അശോകിൻറെ നിർദേശപ്രകാരം പണം നൽകാൻ എന്ന് പറഞ്ഞ്, പ്രേംകുമാറിനെ പെൺകുട്ടികൾ ഷോളാവാരത്ത് വിളിച്ചുവരുത്തി. അവിടെ വച്ച് അശോകും കൂട്ടരും ഇയാളെ തട്ടിക്കൊണ്ടുപോയി. പിന്നീട് മർദ്ദിച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയുമായിരുന്നു. പ്രേംകുമാറിന്റെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

Exit mobile version