അരലക്ഷം ചോദിച്ചു; നാൽപ്പതിനായിരത്തിൽ ഉറപ്പിച്ചു; കൈക്കൂലി എണ്ണിവാങ്ങുന്നതിനിടെ മണ്ണാർക്കാട് സർവേയർ വിജിലൻസ് പിടിയിലായി

പാലക്കാട്ട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്ക് സർവേയർ കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിൽ. നാൽപ്പതിനായിരം രൂപ കൈക്കൂലി എണ്ണി വാങ്ങുന്നതിനിടെയാണ് താലൂക്ക് സർവേയറായ മണ്ണാർക്കാട് താലൂക്കിലെ സർവേയർ പിസി രാമദാസ് (ഗ്രേഡ് വൺ) പിടിയിലായത്.

പാലക്കാട് വിജിലൻസ് സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ആനമൂളിയിലെ പത്ത് സെന്റ് സ്ഥലത്തിന്റെ തരം മാറ്റവുമായി ബന്ധപ്പെട്ട് വസ്തു ഉടമയിൽ നിന്നും കൈക്കൂലി ചോദിച്ചുവാങ്ങുകയായിരുന്നു രാമദാസ്.

also read- കുടുംബവഴക്ക്; തിന്നറൊഴിച്ച് ഭർത്താവ് തീകൊളുത്തി; ഭാര്യയും മകനും ചികിത്സയിലിരിക്കെ മരിച്ചു; ദാരുണസംഭവം തിരുവനന്തപുരത്ത്

സ്ഥലമുടമയിൽ നിന്നും പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് എത്തി അറസ്റ്റ് ചെയ്തത്. ആദ്യം രാമദാസ് 50,000 രൂപയായിരുന്നു കൈക്കൂലിയായി ചോദിച്ചിരുന്നത്. പിന്നീട് നാൽപ്പതിനായിരം രൂപയിൽ ഉറപ്പിച്ചു. ഈ തുക വാങ്ങുന്നതിനിടെയാണ് പിടിവീണത്.

Exit mobile version