‘തോല്‍വിയുടെ ഉത്തരവാദി പാര്‍ട്ടി അധ്യക്ഷന്‍’; കൂടുതല്‍ വ്യക്തമായ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗഡ്കരി

. മുന്‍പ് പാര്‍ട്ടിയെ അതിവിദൂരമായ വിമര്‍ശനങ്ങള്‍ക്കാണ് വിധേയമാക്കിയിരുന്നെങ്കില്‍ ഇത്തവണ കൂടുതല്‍ വ്യക്തമായാണ് ഗഡ്കരി വിമര്‍ശിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: വീണ്ടും ബിജെപി നേതൃത്വത്തിന് എതിരായി പരോക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മുന്‍പ് പാര്‍ട്ടിയെ അതിവിദൂരമായ വിമര്‍ശനങ്ങള്‍ക്കാണ് വിധേയമാക്കിയിരുന്നെങ്കില്‍ ഇത്തവണ കൂടുതല്‍ വ്യക്തമായാണ് ഗഡ്കരി വിമര്‍ശിച്ചിരിക്കുന്നത്. പരാജയങ്ങളുടെയും വീഴ്ചകളുടെയും ഉത്തരവാദിത്വം പാര്‍ട്ടി അധ്യക്ഷനാണ് എന്നാണ് ഗഡ്കരിയുടെ പുതിയ പ്രസ്താവന. ‘ഞാനാണ് പാര്‍ട്ടി അധ്യക്ഷനെന്ന് കരുതുക. എന്റെ എംപിമാരും എംഎല്‍എമാരും നന്നായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ആരാണ് ഉത്തരവാദി? ഞാന്‍.’- ഇതായിരുന്നു ഗഡ്കരിയുടെ വാക്കുകള്‍.

സര്‍ക്കാരുകള്‍ വരും പോകും പക്ഷേ രാജ്യം നിലനില്‍ക്കുമെന്ന മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, ഈ രാജ്യം ഏതെങ്കിലും ഒരു പാര്‍ട്ടിയുടേതോ വ്യക്തിയുടേതോ അല്ല മറിച്ച് 120 കോടി ഇന്ത്യക്കാരുടേതാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് നല്ലതാണ്. പക്ഷേ അതുകൊണ്ട് ജനങ്ങള്‍ക്ക് സാമൂഹികമായും സാമ്പത്തികമായും മാറ്റങ്ങള്‍ കൊണ്ടുവരാനാകുന്നില്ലെങ്കില്‍ നിങ്ങള്‍ അധികാരത്തില്‍ വരുന്നതും പോകുന്നതും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും ഗഡ്കരി പറഞ്ഞു.

Exit mobile version