രാമക്ഷേത്രം നിര്‍മ്മിക്കുന്ന പാര്‍ട്ടിക്ക് മാത്രം വോട്ട്; രാജ്‌നാഥ് സിങിന്റെ പ്രസംഗം തടസപ്പെടുത്തി ജനങ്ങള്‍

പരിപാടിയുടെ സംഘാടകരെത്തി സദസ്യരോട് ശാന്തരാകാനും രാജ്നാഥ് സിങിന്റെ പ്രസംഗം ശ്രദ്ധിക്കാനും ആവശ്യപ്പെട്ടു.

ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രസംഗം തടസപ്പെടുത്തി സദസിന്റെ ബഹളം. ഉത്തര്‍പ്രദേശിലാണ് സംഭവം. ഞായറാഴ്ച ലഖ്നൗവില്‍ നടന്ന യുവകുംഭ ചടങ്ങില്‍ മന്ത്രിയുടെ പ്രസംഗം കേള്‍വിക്കാര്‍ മുദ്രാവാക്യം വിളിച്ച് തടസ്സപ്പെടുത്തുകയായിരുന്നു. ഏതു പാര്‍ട്ടി രാമക്ഷേത്രം നിര്‍മ്മിക്കുന്നുവോ അവര്‍ക്കേ വോട്ടു നല്‍കൂവെന്ന് ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ രാജ്നാഥ് സിങിന്റെ പ്രസംഗത്തിനിടെ വിളിച്ചു പറയുകയായിരുന്നു.

തുടര്‍ന്ന് പരിപാടിയുടെ സംഘാടകരെത്തി സദസ്യരോട് ശാന്തരാകാനും രാജ്നാഥ് സിങിന്റെ പ്രസംഗം ശ്രദ്ധിക്കാനും ആവശ്യപ്പെട്ടു. ലഖ്നൗവില്‍നിന്നുള്ള ലോക്സഭാ എംപിയാണ് രാജ്നാഥ് സിങ്.

Exit mobile version