തിരുവനന്തപുരം: ഇന്ന് പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് പിന്തുണയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പരിപാടിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അയച്ച ക്ഷണം സ്വീകരിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥ് പിന്തുണ അറിയിച്ചത്.
ആഗോള അയ്യപ്പസംഗമത്തിന് യോഗി ആശംസകള്‍ നേർന്നു. പരിപാടിക്ക് ബിജെപിയുടെ എതിര്‍പ്പ് തുടരുന്നതിനിടെയാണ് യോഗി പിന്തുണ അറിയിച്ചത്.
ശബരിമലയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആഗോള അയ്യപ്പസംഗമത്തിന് കഴിയട്ടെയെന്നും യോഗി പറഞ്ഞു.
‘ധര്‍മ്മത്തിന്റെ ദിവ്യരക്ഷകനാണ് അയ്യപ്പന്‍. അദ്ദേഹത്തെ ആരാധിക്കുന്നത് ധര്‍മ്മത്തിന്റെ പാതയെ പ്രകാശിപ്പിക്കുകയും സാത്വിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ഭക്തരെ പ്രചോദിപ്പിക്കുന്നു. ഐക്യവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്താന്‍ പൗരാണിക ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ കാഴ്ചപ്പാടില്‍, ആഗോള അയ്യപ്പസംഗമം വളരെ പ്രാധാന്യമര്‍ഹിക്കുന്നു,’ ആദിത്യനാഥ് സര്‍ക്കാരിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു.
