വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചാൽ അറുപതിനായിരം രൂപയുടെ സ്മാർട്ട്‌ഫോൺ; വാക്‌സിനേഷന് പ്രോത്സാഹനവുമായി മുൻസിപ്പൽ കോർപ്പറേഷൻ

vaccine

ഗാന്ധിനഗർ: കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സമ്മാനപദ്ധതിയുമായി ഈ മുൻസിപ്പൽ കോർപ്പറേഷൻ. ഗുജറാത്തിലെ അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷനാണ് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നയാൾക്ക് സമ്മാനം വാഗ്ദാനം ചെയ്തിരിക്കുന്ന്.

ൃവാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച ഒരു ഭാഗ്യശാലിക്ക് അറുപതിനായിരം രൂപ വിലയുള്ള സ്മാർട്ട് ഫോൺ സമ്മാനമായി നൽകുമെന്ന് എഎംസി അധികൃതർ അറിയിച്ചു.

ഡിസംബർ ഒന്നിനും ഏഴിനും ഇടയിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. വിജയിയെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നത്.

Read more- ‘അയോധ്യ കഴിഞ്ഞു, അടുത്തത് മഥുര’, യുപി തെരഞ്ഞെടുപ്പിനായി ബിജെപി തന്ത്രം ‘കൃഷ്ണജന്മഭൂമി’; തുറന്ന് പറഞ്ഞ് ഉപമുഖ്യമന്ത്രി

അഹമ്മദാബാദ് നഗരത്തിൽ ഇതുവരെ 78.7 ലക്ഷം പേരാണ് വാക്സിൻ ഡോസുകൾ സ്വീകരിച്ചിട്ടുള്ളത്. ഇതിൽ 47.7 ലക്ഷം പേർ ആദ്യ ഡോസും 31.0 ലക്ഷം പേർ രണ്ടു ഡോസും സ്വീകരിച്ചതായി അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു.

Exit mobile version