കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരി അബദ്ധത്തില്‍ കുഴല്‍കിണറില്‍ വീണു; സംഭവം ഗുജറാത്തില്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു

കുട്ടിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അഹ്‌മദാബാദ്: ഗുജറാത്തില്‍ മൂന്ന് വയസുകാരി കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രദേശവാസികള്‍ക്കും ലോക്കല്‍ പോലീസിനും അഗ്‌നിശമന സേനയ്ക്കും ഒപ്പം സൈന്യവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരകയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് കുഞ്ഞ് കുഴല്‍ക്കിണറില്‍ വീണത്. കളിച്ചുകൊണ്ടിരിക്കെ 30 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു.

ALSO READ ക്ഷണം കിട്ടിയിട്ടില്ല, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും: നിലപാടിലുറച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി

ഏതാണ്ട് പത്തടിയോളം കുട്ടിയെ ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായവും തേടി. ഗാന്ധിനഗറില്‍ നിന്ന് വൈകുന്നേരം മൂന്ന് മണിയോടെ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തേക്ക് പോയതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങളും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്.

Exit mobile version