മുന്‍ ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ടുകൊന്നു; ശേഷം ഭാര്യയുടെ ഫേസ്ബുക്കില്‍ സജീവമായി! ഏഴു മാസം പോലീസിനെ വട്ടം കറക്കിയ ഡോക്ടര്‍ ഒടുവില്‍ പിടിയില്‍

രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ ഡോക്ടറായ ഭര്‍ത്താവ് ഏഴ് മാസങ്ങള്‍ക്ക് അഴിക്കുള്ളിലായി. സംഭവത്തില്‍ ഡോക്ടര്‍ ധര്‍മേന്ദ്ര പ്രതാപ് സിങിനെയും കൂട്ടാളികളായ രണ്ട് പേരെയുമാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

ലഖ്‌നൗ: രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ ഡോക്ടറായ ഭര്‍ത്താവ് ഏഴ് മാസങ്ങള്‍ക്ക് അഴിക്കുള്ളിലായി. സംഭവത്തില്‍ ഡോക്ടര്‍ ധര്‍മേന്ദ്ര പ്രതാപ് സിങിനെയും കൂട്ടാളികളായ രണ്ട് പേരെയുമാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിന്റെ വിശദീകരണം ഇങ്ങനെ..

വിനോദയാത്രയ്ക്കാണെന്ന വ്യാജേന രണ്ടാം ഭാര്യയെ കൂട്ടികൊണ്ടുപോയി കൊക്കയിലേക്ക് തള്ളിയിട്ട് കൊന്നു. ശേഷം പിടിക്കപ്പെടാതിരിക്കാന്‍ ഭര്‍ത്താവ് ഭാര്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് സജീവമായി നിലനിര്‍ത്തി. ഗോരഖ്പുരിലെ അറിയപ്പെടുന്ന സര്‍ജനായ ധര്‍മ്മേന്ദ്ര പ്രതാപ് സിങ്ങ് ആണ് നേപ്പാളില്‍ മുന്‍ഭാര്യയെ കൂട്ടികൊണ്ടുപോയി കൊക്കയിലേക്ക് തള്ളിയിട്ട് കൊന്നത്.

രാഖി ശ്രീവാസ്തവ എന്ന രാജേശ്വരിയെ കഴിഞ്ഞ ജൂണിലാണ് ധര്‍മ്മേന്ദ്ര കൊന്നത്. തുടര്‍ന്ന് ഏഴുമാസത്തോളം രാഖിയുടെ ഫേസ്ബുക്കില്‍ അപ്ഡേഷനുകള്‍ വന്നുകൊണ്ടിരുന്നു.

ജൂണ്‍ 24 മുതല്‍ രാജേശ്വരിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജേശ്വരിയുടെ നിലവിലത്തെ ഭര്‍ത്താവായ മനീഷ് സിന്‍ഹക്കെതിരെയാണ് പരാതി നല്‍കിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മനീഷിനൊപ്പം രാജേശ്വരി ജൂണ്‍ ഒന്നിന് നേപ്പാളിലേക്ക് പോയതായി കണ്ടെത്തി.

എന്നാല്‍ തിരികെ നാട്ടിലെത്തിയ മനീഷിനൊപ്പം രാജേശ്വരി വരാതെ നേപ്പാളില്‍ തങ്ങി. അതേ കാലയളവില്‍ ധര്‍മേന്ദ്രയും അവിടെ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ശേഷം നടത്തിയ അന്വേഷണത്തില്‍ ഒരു യുവതിയുടെ മൃതദേഹം പ്രദേശത്ത് നിന്നും നേപ്പാള്‍ പോലീസ് കണ്ടെത്തുകയും പരിശോധനയില്‍ രാജേശ്വരിയാണെന്ന് തെളിയുകയുമായിരുന്നു.

തുടര്‍ന്ന് ധര്‍മേന്ദ്രയെ പോലീസ് ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പണവും വീടും നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജേശ്വരി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തതായും ഇതില്‍ രോഷം പൂണ്ടാണ് കൊലപ്പെടുത്തിയതെന്നും ഡോക്ടര്‍ പോലീസിനോട് പറഞ്ഞു. കൂട്ടാളികളായ രണ്ട് പേരാണ് രാജേശ്വരിയെ വിളിച്ചുവരുത്തി പാറക്കെട്ടില്‍ നിന്നും തളളിയിട്ട് കൊലപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയുടെ ഫോണ്‍ കൈക്കലാക്കിയ ധര്‍മേന്ദ്ര ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇടുകയായിരുന്നു.

2006ല്‍ രാഖിയുടെ അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ ധര്‍മ്മേന്ദ്രയുമായി രാഖി പ്രണയത്തിലാകുന്നത്. വിവാഹിതനായ ഡോക്ടര്‍ 2011 ല്‍ രാഖിയെ രഹസ്യമായി വിവാഹം കഴിച്ചു. എന്നാല്‍ ഡോക്ടറുടെ ആദ്യ ഭാര്യ രഹസ്യ വിവാഹത്തെക്കുറിച്ച് അറിയുകയും രാഖിയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ 2016 ല്‍ രാഖി മനീഷുമായി പ്രണയത്തിലാവുകയും ഇയാളെ വിവാഹം കഴിക്കുകയും ചെയ്തു. അതേസമയം ഡോക്ടറുമായുള്ള ബന്ധം തുടര്‍ന്നുപോന്നു. ഷഹപുരിലുള്ള ഡോക്ടറുടെ വീട് തന്റെ പേരിലേക്ക് മാറ്റാന്‍ രാഖി നിര്‍ബന്ധം തുടങ്ങിയതോടെ ഡോക്ടര്‍ രാഖിയെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നിരവധി തവണ താന്‍ രാഖിയെ കൊല്ലാന്‍ ശ്രമിച്ചതായി ഡോക്ടര്‍ പോലീസിനു മൊഴി നല്‍കി. പണവും സ്വത്തും ആവശ്യപ്പെട്ട് രാഖി തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഡോക്ടര്‍ ധര്‍മ്മേന്ദ്ര പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. രാഖി നേപ്പാളിലെത്തിയിട്ടുണ്ടെന്ന് മനസിലാക്കിയ ഡോക്ടര്‍ കാണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ രാഖി ഭര്‍ത്താവിനെ തിരിച്ചയച്ചു. പൊക്രാനില്‍വെച്ച് മയക്കുമരുന്നു കലര്‍ത്തിയ പാനീയം നല്‍കിയ ശേഷമാണ് ധര്‍മ്മേന്ദ്ര കൊക്കയിലേക്ക് രാഖിയെ തള്ളിയിട്ടത്. ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചു.

രാഖിയുടെ മൈബൈല്‍ ഫോണ്‍ കൈക്കലാക്കിയ ധര്‍മ്മേന്ദ്ര ഇതില്‍ നിന്നും തുടരെ ഫെയ്സ്ബുക്ക് അപ്ഡേഷന്‍ നടത്തി. ഒക്ടോബര്‍ 4 ന് രാഖിയുടെ ഫോണ്‍ ഗുവാഹത്തിയില്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ ബന്ധുക്കള്‍ രാഖി ഗുവാഹത്തിയിലാണെന്ന് വിശ്വസിച്ചു. ജൂണ്‍ ഒന്ന് മുതല്‍ നാല് വരെ ഡോക്ടര്‍ നേപ്പാളില്‍ ഉള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ സംശയം തോന്നിയ പോലീസ് ധര്‍മ്മേന്ദ്രയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക കഥ പുറം ലോകം അറിയുന്നത്.

Exit mobile version