വിവാഹം ശ്മശാനത്തിൽ നടത്തി, അന്ധവിശ്വാസങ്ങളെ തച്ചുടയ്ക്കാൻ വ്യത്യസ്ത മാതൃകയുമായി ദമ്പതികൾ

ബംഗളൂരു: അന്ധവിശ്വാസത്തിന് എതിരെ സന്ദേശം പ്രചരിപ്പിക്കാനായി സ്വന്തം മക്കളുടെയടക്കം വിവാഹം ശ്മശാനത്തിൽ വെച്ച് നടത്തി കർണാടകയിലെ കോൺഗ്രസ് പ്രവർത്തകൻ. ബെലഗാവിയിലെ ഗൊകക് ഷിംഗലപുരിലാണ് സംഭവം.

കോൺഗ്രസ് നേതാവ് സതീഷ് ജാർക്കിഹോളിയുടെ അനുയായിയും മാനവ ബന്ധുത്വ വേദികെ അംഗവുമായ ആരിഫ് പീർസദെയാണ് മക്കളുടെയും അനന്തരവന്റെയും വിവാഹം മുസ്ലിം ശ്മശാനത്തിൽ വെച്ച് നടത്തിയത്. അന്ധവിശ്വാസത്തിനെതിരേ സന്ദേശം നൽകാനാണ് ശ്മശാനത്തിൽ വിവാഹച്ചടങ്ങുകൾ നടത്തിയതെന്ന് ആരിഫ് പറഞ്ഞു.

ശ്മശാനത്തിലെ ഒഴിഞ്ഞഭാഗത്ത് പന്തലിട്ട് വിവാഹച്ചടങ്ങുകൾ നടത്തുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നൂറിലേറെപ്പേർ വിവാഹത്തിനെത്തി. മാനവ ബന്ധുത്വ വേദികെ കൺവീനർ രവീന്ദ്ര നായിക്, സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി തുടങ്ങിയവരും വിവാഹച്ചടങ്ങിൽ പങ്കെടുത്തു.

Exit mobile version