ആത്മാര്‍ത്ഥതയും താത്പര്യവുമില്ല; ബിജെപിയില്‍ നിന്ന് രാജിവെച്ച് നടി ശ്രാബന്ദി ചാറ്റര്‍ജി, പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് താരം

ബംഗാള്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച് നടി നടി ശ്രാബന്ദി ചാറ്റര്‍ജി. ബിജെപിയുമായുളള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി താരം ട്വിറ്ററിലൂടെ അറിയിച്ചു. ബംഗാളിന്റെ കാര്യത്തില്‍ ബിജെപിക്ക് ആത്മാര്‍ത്ഥതയും താത്പര്യവുമില്ല എന്ന് ആരോപിച്ചാണ് രാജി പ്രഖ്യാപിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മാര്‍ച്ച് രണ്ടിനാണ് താരം ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബെഹെ വെസ്റ്റ് മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പാര്‍ത്ഥാ ചാറ്റര്‍ജിയോട് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അറുപതിനായിരം വോട്ടുകള്‍ക്കാണ് ഇവര്‍ പരാജയം ബിജെപിയില്‍ നിന്ന് രാജിവെച്ച ശ്രാബന്ദി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version