‘ദേവേന്ദ്ര ഫഡ്‌നാവിസ് ജീവിതം തകര്‍ത്തു’ ഗുരുതര ആരോപണങ്ങളുമായി ഏകനാഥ് ഖഡ്‌സെ ബജെപി വിട്ടു, ഒത്തിരി ദുഃഖമുണ്ടെന്ന് പ്രതികരണം

മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവായ ഏകനാഥ് ഖഡ്‌സെ ബിജപിയില്‍ നിന്ന് രാജിവെച്ചു. ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചാണ് രാജി പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം. ദേവേന്ദ്ര ഫഡ്നാവിസാണ് തന്റെ ജീവിതം നശിപ്പിച്ചതായും പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകാനുള്ള കാരണം ഫഡ്നാവിസാണെന്നും ഖഡ്‌സെ തുറന്ന് പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ഖഡ്‌സെ വെള്ളിയാഴ്ച്ച എന്‍സിപിയില്‍ ചേരുമെന്നു എന്‍സിപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ ജയന്ത് പാട്ടീല്‍ അറിയിച്ചു.

‘നാല് വര്‍ഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തോടെയാണ് ഞാന്‍ ജീവിച്ചത്. ബിജെപി വിടാന്‍ നിങ്ങളെന്ന നിര്‍ബന്ധിക്കുന്നുവെന്ന് ഞാനന്റെ പലപ്രസംഗങ്ങളിലും ആവര്‍ത്തിച്ചിട്ടുണ്ട്. ബിജെപി വിടുന്നതില്‍ ദുഃഖമുണ്ടെങ്കിലും വേറെ വഴിയില്ല.ബിജെപി വിടാന്‍ കാരണം ഫഡ്നാവിസ് ആണ്. ബലാത്സംഗ കേസുകള്‍ വരെ എനിക്കെതിരെ ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.എനിക്കെതിരെ വ്യാജകേസ് ചുമത്താന്‍ ഫഡ്നാവിസ് പോലീസിന് നിര്‍ദേശം നല്‍കി. ഒരു സ്ത്രീയെക്കൊണ്ട് എനിക്കെതിരെ പരാതി നല്‍കിച്ചുവെങ്കിലും പിന്നീട് അവര്‍ തന്നെ അത് പിന്‍വലിച്ചു. അഴിമതിക്കേസുകളിലും എനിക്കെതിരെ അന്വേഷണം ഉണ്ടായി. എന്നാല്‍ പിന്നീട് ക്ലീന്‍ ചിറ്റ് ലഭിച്ചു’. – ഖഡ്‌സേ പറഞ്ഞു.

Exit mobile version