ബിജെപി വിട്ടു; നടി ഭാവന രമണ്ണയും തിരികെ കോണ്‍ഗ്രസിലേയ്ക്ക്

ന്യൂഡല്‍ഹി: ബിജെപിയില്‍ നിന്നും രാജിവെച്ച് വീണ്ടും കോണ്‍ഗ്രസിലേയ്ക്ക് ചേക്കേറി കന്നഡ നടി ഭാവന രമണ്ണ. കോണ്‍ഗ്രസ് നേതാവ് റണ്‍ദീപ് സിങ് സുര്‍ജേവാലയാണ് താരത്തിന്റെ പാര്‍ട്ടി പ്രവേശനം ട്വിറ്ററിലൂടെ അറിയിച്ചത്. 2018ലാണ് നടി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കണമെന്ന താരത്തിന്റെ തീരുമാനത്തെ പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. ‘മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയും കന്നഡ നടിയും കലാകാരിയുമായ ഭാവന രാമണ്ണ എന്നെ കാണുകയും കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാനും സേവിക്കാനും തയാറാണെന്ന് അറിയിക്കുകയും ചെയ്തു.

ഓരോ വ്യക്തിയും സ്വയം അര്‍പ്പിക്കുന്നതോടെ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും. എന്റെ എല്ലാ ആശംസകളും.’ സുര്‍ജേവാല ട്വീറ്റ് ചെയ്തു. ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് കര്‍ണാടകയില്‍

Exit mobile version