ഡല്‍ഹിയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിറാത്ത് കോണ്‍ഗ്രസില്‍ തിരിച്ചെത്തി

കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ചടങ്ങിലാണ് കൃഷ്ണ തിറാത്ത് തിരികേ എത്തിയത്.

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ ബിജെപിക്ക് തിരിച്ചടി. മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിറാത്ത് ബിജെപിയില്‍ നിന്ന് രാജി വച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ചടങ്ങിലാണ് കൃഷ്ണ തിറാത്ത് തിരികേ എത്തിയത്.

മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ വനിതാ ശിശു സംരക്ഷണ സഹമന്ത്രിയായിരുന്ന കൃഷ്ണാ തിറാത്ത് 2015 ലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയില്‍ അസംതൃപ്തയാണെന്ന് അറിയിച്ചാണ് കോണ്‍ഗ്രസില്‍ നിന്ന് കൃഷ്ണ തിറാത്ത് രാജി വച്ചത്.

ഡല്‍ഹിയിലെ പ്രമുഖ ദളിത് നേതാവും ജനസമ്മതിയുള്ള മുതിര്‍ന്ന നേതാവുമായ കൃഷ്ണ തിറാത്ത് ബിജെപിയില്‍ നിന്ന് രാജി വച്ച് വീണ്ടും കോണ്‍ഗ്രസിലേക്ക് പോയത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

Exit mobile version