ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടിയില്ല, മോഡിയോടും മമതയോടും പരാതി പറഞ്ഞ് ബംഗാളി താരം

കൊല്‍ക്കത്ത: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിക്കാത്തതില്‍ ക്ഷുഭിതനായി പ്രധാമന്ത്രി നരേന്ദ്ര മോഡിയോടും മുഖ്യമന്ത്രി മമത ബാനര്‍ജിയോടും പരാതി പറഞ്ഞ് ബംഗാളി ചലച്ചിത്ര താരം പ്രസേന്‍ജിത്ത് ചാറ്റര്‍ജി. താരത്തിന് വലിയ പിന്തുണയാണ് സോഷ്യല്‍മീഡിയയില്‍ നിന്നും ലഭിച്ചത്.

ഈ മാസം മൂന്നിനായിരുന്നു സംഭവം. ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗിയിലാണ് താരം ഫുഡ് ഓര്‍ഡര്‍ ചെയ്തത്. കുറച്ച് സമയത്തിന് ശേഷം ഭക്ഷണം വിതരണം ചെയ്തതായി കാണുവാന്‍ കഴിഞ്ഞു എന്നാല്‍ തനിക്ക് ഭക്ഷണം ലഭിച്ചില്ലെന്ന് പ്രസേന്‍ജിത്ത് പറഞ്ഞു.

താരം തന്റെ പരാതി പ്രധാനമന്ത്രി മോഡിയെയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും ടാഗ് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിട്ടുമുണ്ട്. പ്രശ്‌നം സമൂഹമാധ്യമങ്ങളില്‍ ഉന്നയിച്ചതിന് പിന്നാലെ താന്‍ അടച്ച പണം കമ്പനി തിരിച്ചു നല്കിയതായും നടന്‍ വ്യക്തമാക്കി.

ആര്‍ക്കും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടെണ്ടി വന്നേക്കാം അതിനാലാണ് ഞാന്‍ ഈ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചതെന്നും താരം പറഞ്ഞു. അതിഥികള്ക്ക് ഭക്ഷണം നല്കാന് ആരെങ്കിലും ഒരു ഫുഡ് ആപ്പിനെ ആശ്രയിക്കുകയും അവരുടെ ഭക്ഷണം എത്താതിരിക്കുകയും ചെയ്താല്‍ എന്ത് ചെയ്യും? ഒരാള്‍ അത്താഴത്തിന് ഈ ഫുഡ് ആപ്പിനെ ആശ്രയിക്കുന്നത് എന്താണ് സംഭവിക്കുക വിശന്ന് ഇരിക്കുമോ ? എന്നും താരം ചോദിച്ചു.

Exit mobile version