പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; ബംഗളൂരുവില്‍ അയല്‍ക്കാരനെ കൊലപ്പെടുത്തി പിതാവും മകനും

ബംഗളൂരു: ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അയല്‍ക്കാരനെ കുത്തിക്കൊലപ്പെടുത്തി. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വിനായക കാമത്ത് ആണ് മരിച്ചത്.

ദീപാവലിയുടെ ഭാഗമായി വെങ്കടേശ്വ അപാര്‍ട്മെന്റിലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് വിനായക കാമത്ത് പടക്കം പൊട്ടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് പുറത്തുവരുന്ന വിവരം. ഇതുകണ്ട് കൃഷ്ണാനന്ദ കിനിയും ഇയാളുടെ മകന്‍ അവിനാശും കാമത്തിനോട് തര്‍ക്കിച്ചു. പിന്നീട് തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.

തര്‍ക്കത്തിനിടെ അച്ഛനും മകനും ചേര്‍ന്ന് വിനായക കാമത്തിനെ കുത്തി കൊലപ്പെടുത്തിയെന്നും എന്നും മംഗളൂരു സിറ്റി പോലീസ് പറയുന്നുകുത്തേറ്റ ഉടനെ തന്നെ കാമത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാമത്തിന്റെ കുടുംബത്തിന്റെ പരാതിയെ ബന്ദര്‍ പോലീസ് കൃഷ്ണാനന്ദ കിനിയ്‌ക്കെതിരെയും മകന്‍ അവിനാശിനെതിരെയും കേസെടുത്തു. അടുത്തുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.

അതേസമയം നേരത്തെയും ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതിന്റെ തുടര്‍ച്ചയാകാം കൊലപാതകവുമെന്നാണ് പോലീസ് പറയുന്നത്.

Exit mobile version