വൃക്കയിലെ കല്ലിന് പകരം വൃക്ക എടുത്ത് മാറ്റി: രോഗി മരിച്ചു; ആശുപത്രിയ്ക്ക് 11.23 ലക്ഷം പിഴ

അഹമ്മദാബാദ്: വൃക്കയിലെ കല്ല് എടുത്ത് മാറ്റാന്‍ എത്തിയ രോഗിയുടെ വൃക്ക തന്നെ ഡോക്ടര്‍ എടുത്ത് മാറ്റിയ സംഭവത്തില്‍ ആശുപത്രിയ്ക്ക് 11.23 ലക്ഷം പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.

ഗുജറാത്ത് ബലാസിനോറിലെ കെഎംജി ജനറല്‍ ആശുപത്രിയിലാണ് സംഭവം.
വൃക്കയിലെ കല്ല് എടുത്ത് മാറ്റാന്‍ വേണ്ടി വന്ന ഖേദാ ജില്ലയിലെ വാങ്ക്‌റോളി ഗ്രാമത്തില്‍ നിന്നുള്ള ദേവേന്ദ്രഭായ് റാവല്‍ എന്നയാളുടെ ഇടത് വൃക്കയാണ് ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്ത് എടുത്ത് മാറ്റിയത്.

ഇതിനെത്തുടര്‍ന്ന് നാല് മാസങ്ങള്‍ക്ക് ശേഷം രോഗി മരിക്കുകയായിരുന്നു. വിധി അനുസരിച്ച് 2012 മുതല്‍ 7.5 ശതമാനം പലിശയടക്കമുള്ള തുകയാണ് മരിച്ചയാളുടെ കുടുംബത്തിന് ആശുപത്രി നല്‍കേണ്ടത്.

അസ്വസ്ഥതകളെത്തുടര്‍ന്ന് 2011 ലാണ് ദേവേന്ദ്ര ഭായ് ആശുപത്രിയിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇടത് വൃക്കയില്‍ കല്ല് കണ്ടെത്തുകയായിരുന്നു. സെപ്തംബര്‍ 3ന് അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയമാവുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വൃക്കയിലെ കല്ലിന് പകരം വൃക്കയാണ് എടുത്ത് മാറ്റിയത് എന്ന് തിരിച്ചറിയുകയായിരുന്നു.

Exit mobile version