സഹിക്കാനാവാത്ത വയറുവേദന: ഇരിങ്ങാലക്കുട സ്വദേശിയില്‍ നിന്നും 79 വയസുകാരനില്‍ നിന്നും കണ്ടെടുത്തത് ആയിരത്തിലേറെ കല്ലുകള്‍

തൃശ്ശൂര്‍: വേദന സഹിക്കാനാവാതെ ആശുപത്രിയിലെത്തിയ വയോധികന്റെ മൂത്രാശയത്തില്‍ നിന്നും പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകള്‍. ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശിയായ 79 വയസുകാരനില്‍ നിന്നാണ് കല്ലുകള്‍ പുറത്തെടുത്തത്.

മൂത്രസംബദ്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പ്രശസ്ത യൂറോളജിസ്റ്റ് ഡോ.ജിത്തുനാഥ് നടത്തിയ വേദനരഹിതമായ അതിനൂതന രീതിയിലുള്ള എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയിലൂടെയാണ് ആയിരത്തിലേറെ കല്ലുകള്‍ പുറത്തെടുത്തത്.

സാധാരണ ഒന്നോ രണ്ടോ കല്ലുകള്‍ മാത്രമാണ് ഇത്തരം രോഗാവസ്ഥയില്‍ കാണാറുള്ളത്. ഇത്രയധികം കല്ലുകള്‍ പുറത്തെടുക്കുന്നത് ഇത് ആദ്യമായാണെന്നും.മൂത്രാശയത്തിലുള്ള ഗ്രന്ഥിയുടെ പ്രവര്‍ത്തനം തടസപ്പെട്ടതിനിലാണ് ആണ് ഇത്രയും അധികം കല്ലുകള്‍ രൂപപെടാന്‍ കാരണമെന്നും ഡോക്ടര്‍ ജിത്തു പറഞ്ഞു.

അനസ്‌ത്യേഷ്യസ്റ്റ് ഡോ.അജ്ജു കെ.ബാബുവും ടീമില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ പൂര്‍ണ്ണമായും സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.

Exit mobile version