ലൈംഗികാരോപണം: എന്‍എസ്‌യുഐ അഖിലേന്ത്യ സെക്രട്ടറി രാജിവെച്ചു

ന്യൂഡല്‍ഹി: ലൈംഗികാരോപണം ഉയര്‍ന്നതിനു പിന്നാലെ എന്‍എസ്യുഐ അഖിലേന്ത്യ സെക്രട്ടറി ഫിറോസ് ഖാന്‍ രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ചതായി കോണ്‍ഗ്രസ് സ്ഥിരീകരിച്ചു.

ജമ്മു-കശ്മീരില്‍ നിന്നുള്ള യുവ നേതാവാണ് ഫിറോസ് ഖാന്‍. ഇന്നലെയാണ് ഖാന്‍ രാജിക്കത്ത് രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ചത്. ഖാനെതിരെ യുവതി ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി മൂന്നംഘ കമ്മിറ്റിയെ വിഷയത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നു.

ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് നേതാവ് ഖാനെതിരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ജീവന് ഭീഷണിയുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഫിറോസ് ഖാന്‍ രാജിവെയ്ക്കാന്‍ തീരുമാനിച്ചത് എന്നാണ് സൂചനകള്‍.

Exit mobile version