എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് ഏറ്റെടുക്കുന്നതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യ വാങ്ങുന്നതിനായി ക്ഷണിച്ച ടെന്‍ഡറില്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്ത ടാറ്റയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമായെന്ന വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടാണ് വ്യാജമാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഈ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസ്സെറ്റ് മാനേജ്‌മെന്റ് (ഡിഐപിഎഎം) ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്ത ശേഷം മാധ്യമങ്ങളെ അറിയിക്കുമെന്നും ട്വീറ്റില്‍ പറഞ്ഞു.

എയര്‍ ഇന്ത്യ വാങ്ങാന്‍ സന്നദ്ധത അറിയിച്ച് വന്ന സ്‌പേസ് ജെറ്റ്, ടാറ്റ ഗ്രൂപ്പുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വിലയേക്കാള്‍ 3000 കോടി രൂപ അധികം തുകയ്ക്ക് ടാറ്റ ടെന്‍ഡര്‍ സ്വന്തമാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം എയര്‍ ഇന്ത്യ മാതൃസ്ഥാപനമായ ടാറ്റ ഗ്രൂപ്പിലേക്ക് തന്നെ തിരിച്ചെത്തുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.

Exit mobile version