രാജ്യത്തിന്റെ സമ്പത്ത് സോണിയയും രാഹുലും ദുരുപയോഗം ചെയ്തു; ഇതിനെല്ലാം രാഹുല്‍ ഉത്തരം പറയണം; രവിശങ്കര്‍ പ്രസാദ്

ഹെറാള്‍ഡ് ഹൗസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പത്രം നടത്തുക ആയിരുന്നില്ല, മറുപാട്ടത്തിനു നല്‍കി വരുമാനം ഉണ്ടാക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂഡല്‍ഹി; രാജ്യത്തിന്റെ സമ്പത്ത് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ദുരുപയോഗം ചെയ്തുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഹെറാള്‍ഡ് ഹൗസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പത്രം നടത്തുക ആയിരുന്നില്ല, മറുപാട്ടത്തിനു നല്‍കി വരുമാനം ഉണ്ടാക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പൊതുമുതല്‍ കവര്‍ന്നു എന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. 5000 കോടിയുടെ മുതല്‍ 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത് തട്ടിപ്പിന്റെ പുതിയ രീതിയാണ്. ഇതിനെല്ലാം രാഹുല്‍ ഗാന്ധി ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നില്ലെന്ന് പറയുന്ന രാഹുല്‍ ഗാന്ധി സ്വന്തം കുടുംബം പൊതുമുതല്‍ കവര്‍ന്നതിനെപ്പറ്റി മാധ്യമങ്ങളോട് പറയണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Exit mobile version