ചിലത് ഇനിയും കണ്ടെത്തേണ്ടതുണ്ട്! 2019ല്‍ അധികാരത്തിലെത്തിയാല്‍ റാഫേല്‍ ഇടപാടില്‍ അന്വേഷണം നടത്തും: കോണ്‍ഗ്രസ്

അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ജനവിധിയില്‍ റഫാല്‍ കേസ് സ്വാധീനിച്ചോയെന്ന ചോദ്യത്തിനു

പനജി: വിവാദമായ റാഫേല്‍ യുദ്ധവിമാന കരാര്‍ വീണ്ടും അന്വേഷണ വിധേയമാക്കാന്‍ കോണ്‍ഗ്രസ്. സംയുക്തപാര്‍ലമെന്ററി സമിതി (ജെപിസി) റാഫേല്‍ വിഷയത്തില്‍ അന്വേഷണം നടത്തിയ ശേഷം മാത്രം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിനു തയ്യാറുള്ളൂവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. 2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ റാഫേല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും കോണ്‍ഗ്രസ് വക്താവ് ജയ്പാല്‍ റെഡ്ഡി പറഞ്ഞു. ഗോവയിലെ പനാജിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ജനവിധിയില്‍ റഫാല്‍ കേസ് സ്വാധീനിച്ചോയെന്ന ചോദ്യത്തിനു സ്വാധീനിച്ചിരിക്കാമെന്നും എന്നാല്‍ വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ വേറെ കാര്യങ്ങളാണു വിഷയമാകുക എന്നുമായിരുന്നു മറുപടി.

റഫാല്‍ ഒരു വലിയ വിഷയമാണ്. 60,000 കോടി രൂപ ഇപ്പോള്‍ത്തന്നെ കൊടുത്തുകഴിഞ്ഞു എന്നിട്ടും വിമാനങ്ങള്‍ എത്തിയില്ല. മൂന്നു വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ എത്തേണ്ടതാണ്. ഈ സമയപരിധി അഞ്ചു വര്‍ഷമായി നീട്ടുകയും ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.

Exit mobile version