‘ തനിക്ക് കിട്ടിയതെല്ലാം ആവശ്യക്കാരിലെത്തട്ടെ’; തന്റെ വിവാഹസമ്മാനം മുഴുവന്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഐആര്‍എസ് ഓഫീസര്‍!

2016- ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 220 ാം റാങ്കുകാരനായിരുന്നു സായി വംശി വര്‍ധന്‍. അദ്ദേഹം സിവില്‍ സര്‍വീസ് ജയിച്ചതു തന്നെ നാടിനെ സേവിക്കാനായാണ്. തനിക്ക് കഴിയുന്നതു പോലെയെല്ലാം അദ്ദേഹം സമൂഹത്തെ സേവിച്ചു.

തനിക്ക് കിട്ടിയ വിവാഹസമ്മാനം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാനം ചെയ്ത് ഐആര്‍എസ് ഓഫീസര്‍ വി സായി വംശി വര്‍ധന്‍. 2016- ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 220 ാം റാങ്കുകാരനായിരുന്നു സായി വംശി വര്‍ധന്‍. അദ്ദേഹം സിവില്‍ സര്‍വീസ് ജയിച്ചതു തന്നെ നാടിനെ സേവിക്കാനായാണ്. തനിക്ക് കഴിയുന്നതു പോലെയെല്ലാം അദ്ദേഹം സമൂഹത്തെ സേവിച്ചു.

അടുത്തെയിടെയാണ് അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് കിട്ടിയ 1.25 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ ആകാംക്ഷ (Aakanksha) എന്ന എന്‍ജിഒയ്ക്ക് നല്‍കുകയായിരുന്നു അദ്ദേഹം. നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്നതാണ് ഈ എന്‍ജിഒ.

എന്‍ജിഒയുടെ കീഴില്‍ വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥികളില്‍ രണ്ടുപേര്‍ ഡോക്ടര്‍മാരും ഒരാള്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായി. കൂടാതെ കരാട്ടേ അടക്കമുള്ള പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തുകയും മെഡലുകള്‍ നേടുകയും ചെയ്യുന്നു.

എന്‍ജിഒയ്ക്ക് വിവാഹ സമ്മാനം നല്‍കാനുള്ള തീരുമാനത്തെ കുറിച്ച് വംശി പറയുന്നത് ഇങ്ങനെ, ”ഈ സമൂഹമാകെ എന്റെ ബന്ധുക്കളാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഇത് ചാരിറ്റിയല്ല. മറിച്ച്, എനിക്ക് സമൂഹത്തിനോടുള്ള കടമയാണ്. ”

‘തനിക്ക് കിട്ടിയതെല്ലാം ആവശ്യക്കാരിലെത്തട്ടെ. ഇനിയും അത് അങ്ങനെ തന്നെയായിരിക്കും. അതെന്റെ കടമയാണ്’ എന്നും അദ്ദേഹം പറയുന്നു.

Exit mobile version