ആസാമിലെ നാഷണല്‍ പാര്‍ക്കിന്റെ പേരില്‍ നിന്ന് ‘രാജീവ് ഗാന്ധി ‘ ഒഴിവാകും

Rajiv Gandhi | Bignewslive

ഗുവാഹത്തി : ആസാമിലെ നാഷണല്‍ പാര്‍ക്കിന്റെ പേരില്‍ നിന്ന് രാജീവ് ഗാന്ധിയെ ഒഴിവാക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. രാജീവ് ഗാന്ധി ഒറാങ്ങ് നാഷണല്‍ പാര്‍ക്ക് ഒറാങ്ങ് നാഷണല്‍ പാര്‍ക്ക് എന്നാക്കി മാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ചു.

പേര് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി സംഘടനകള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രിസഭയില്‍ ബില്ല് പാസ്സാക്കിക്കൊണ്ട് സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങളുടെയും തേയില തൊഴിലാളികളുടെയും ആവശ്യം കൂടി പരിഗണിച്ചാണ് പേര് മാറ്റിയതെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്.

ദറാങ്ങിലൂടെ ഒഴുകുന്ന ബ്രഹ്‌മപുത്ര നദിയുടെ തീരത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ റോയല്‍ ടൈഗറുകള്‍ ഉള്ള നാഷണല്‍ പാര്‍ക്ക് കൂടിയാണ് രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക്. 79.28 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്ക് വന്യജീവി സങ്കേതമായി 1985ലും ദേശീയോദ്യാനമായി 1999ലും പ്രഖ്യാപിച്ചു. 2001ലാണ് തരുണ്‍ ഗൊഗോയ് സര്‍ക്കാര്‍ പാര്‍ക്കിനെ രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക് എന്ന് നാമകരണം ചെയ്തത്.

നേരത്തേ ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്സ പുരസ്‌കാരത്തില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കിയിരുന്നു. മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന എന്നാണ് പുരസ്‌കാരത്തിന്റെ പുതിയ പേര്.

Exit mobile version