പാമ്പിന് രാഖി കെട്ടി കൊടുക്കുന്നതിനിടെ കടിയേറ്റു; യുവാവിന് ദാരുണമരണം; വീഡിയോ

പാട്‌ന: രക്ഷാബന്ധൻ ദിനത്തിൽ പാമ്പിന് രാഖി കെട്ടികൊടുക്കുന്നതിനിടെ കടിയേറ്റ് യുവാവിന് ദാരുണമരണം. രക്ഷാബന്ധൻ ദിനത്തിൽ രണ്ടു മൂർഖൻ പാമ്പുകൾക്ക് രാഖി കെട്ടികൊടുക്കാൻ ശ്രമിക്കവെയാണ് യുവാവിന് കടിയേറ്റത്.

ബിഹാറിലെ സാരൺ ജില്ലയിൽ നിന്നുള്ള മൻമോഹൻ എന്ന യുവാവാണ് പാമ്പുകടിയേറ്റ് മരിച്ചത്. തന്റെ കൈവശമുള്ള രണ്ടു പെൺ പാമ്പുകളെ ചേർത്ത് പിടിച്ചി വാലിൽ രാഖി കെട്ടി കൊടുക്കുന്നതിനിടെയാണ് ഇയാളുടെ കാലിൽ ഒരു പാമ്പ് കടിച്ചത്.

ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാമ്പിന് രാഖി കെട്ടുന്നത് കാണാനായി സ്ത്രീകൾ ഉൾപ്പടെ നിരവധി പേർ ചുറ്റും കൂടിനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Exit mobile version