അതിര്‍ത്തിയില്‍ രോഗികളെയും സ്ഥിരം യാത്രികരെയും തടയരുതെന്ന് കര്‍ണാടകയോട് കേരള ഹൈക്കോടതി

Karnataka | Bignewslive

കൊച്ചി : അതിര്‍ത്തിയില്‍ രോഗികളെയും സ്ഥിരം യാത്രികരെയും തടയരുതെന്ന് കര്‍ണാടകയോട് കേരള ഹൈക്കോടതി. രണ്ട് പൊതുതാല്പര്യ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ രോഗികളെ കടത്തിവിടണമെന്നും സ്ഥിരം യാത്രികരെയും വിദ്യാര്‍ഥികളെയും തടയരുതെന്നുമാണ് കോടതി നിര്‍ദേശം. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയുന്നതിനാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. രോഗികളെയും ജോലിക്കും വിദ്യാഭ്യാസത്തിനുമായി കര്‍ണാടകയിലേക്ക് പോകുന്നവരുടെയും യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

വാക്‌സീന്‍ എടുത്തവരാണെങ്കില്‍ പോലും കര്‍ണാടകയിലേക്ക് പ്രവേശിക്കണമെങ്കില്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്ന് അതിര്‍ത്തി കടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

Exit mobile version