ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധം; രാഹുല്‍ ഗാന്ധിയും എംപിമാരും സൈക്കിളില്‍ പാര്‍ലമെന്റിലേയ്ക്ക്, റാലിയില്‍ പങ്കെടുത്ത് കേരളത്തില്‍ നിന്നുള്ള എംപിമാരും

Rahul Gandhi | Bignewslive

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര്‍. സൈക്കിളില്‍ പാര്‍ലമെന്റിലേയ്ക്ക് എത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ സൈക്കിള്‍ ചവിട്ടി പാര്‍ലമെന്റിലേക്ക് എത്തിയത്.

കേരളത്തില്‍ നിന്നുള്ള യുഡിഎഫ്, എല്‍.ഡി.എഫ് എംപിമാരും റാലിയില്‍ പങ്കെടുത്തു. ഇന്ന് രാവിലെ രാഹുലിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന ശേഷമാണ് ഇത്തരമൊരു റാലി സംഘടിപ്പിക്കാന്‍ എംപിമാര്‍ തീരുമാനിച്ചത്. രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനം വലയുമ്പോഴും കേന്ദ്ര സര്‍ക്കാരിന് ഒരു കുലുക്കവുമില്ലെന്ന് പ്രതിപക്ഷ എംപിമാര്‍ പറഞ്ഞു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചാണ് പ്രതിഷേധിക്കുന്നത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, ഇന്ധന വില വര്‍ധനവ്, കര്‍ഷക സമരം, കോവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തുന്നത്.

Exit mobile version