‘വാര്‍ത്തകള്‍ വിലക്കാന്‍ സാധിക്കില്ല, ഈ പൊതുജീവിതം നിങ്ങള്‍ തിരഞ്ഞെടുത്തതല്ലെ’ 25 കോടിയുടെ മാനനഷ്ടക്കേസില്‍ ശില്‍പയോട് കോടതി, തിരിച്ചടി

Shilpa Shetty | Bignewslive

മുംബൈ: അശ്ലീല വീഡിയോ നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാര്‍ത്തകള്‍ വിലക്കാന്‍ സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ ശില്‍പ നല്‍കിയ മാനനഷ്ടകേസിലാണ് കോടതിയുടെ നിരീക്ഷണം.

മാധ്യമങ്ങള്‍ക്ക് പുറമേ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തന്നെ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ വിലക്കണമെന്നായിരുന്നു താരത്തിന്റെ ആവശ്യം. അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ 25 കോടി നഷ്ടപരിഹാരം നല്‍കണമെന്നും ശില്‍പ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജി കേട്ട കോടതി, ഇത് ഫയലില്‍ സ്വീകരിച്ചെങ്കിലും. ഇപ്പോള്‍ ഇടക്കാല സ്റ്റേ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി.

കേസ് കേട്ട ജസ്റ്റിസ് ഗൌതം പാട്ടീല്‍, ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ മാധ്യമ സ്വതന്ത്ര്യത്തിന്റെ ഭാഗമാണെന്നും, പോലീസ് പറയുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടുകളായി വരുന്നതെന്നും. ഇതില്‍ യാതൊരു അപകീര്‍ത്തികരമായ കാര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം, ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ നടക്കുന്ന സ്വകാര്യമായ സംഭവം ഒരിക്കലും റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് വക്കീല്‍ വാദിച്ചു.

എന്നാല്‍ പോലീസിന് മുന്‍പിലാണ് സംഭവം നടന്നതെന്നും, അവരെ ഉദ്ധരിച്ചാണ് വാര്‍ത്തയെന്നും കോടതി ചൂണ്ടിക്കാട്ടി. ശില്‍പ തെരഞ്ഞെടുത്തത് പബ്ലിക്കായ ഒരു ജീവിതമാണ്. നിങ്ങളുടെ ജീവിതം ഒരു മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിക്കപ്പെടും. അവര്‍ കരഞ്ഞതായും, ഭര്‍ത്താവുമായി വഴക്ക് കൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതില്‍ എന്താണ് മാനനഷ്ടമുള്ളത്. അവര്‍ ഒരു സ്ത്രീയാണ് എന്നതാണ് അത് തെളിയിക്കുന്നത് – ജഡ്ജി പറഞ്ഞു.

Exit mobile version