മൃഗസ്‌നേഹികളോട്, തെരുവുനായകൾക്ക് ഭക്ഷണം നൽകണമെങ്കിൽ വീട്ടിലേക്ക് കൊണ്ടുപോകുക, ദത്തെടുത്ത് വളർത്തുക; ബോംബെ ഹൈക്കോടതി

Bombay HC | Bignewslive

മുംബൈ: തെരുവുനായകൾക്ക് പൊതുനിരത്തുകളിൽ വെച്ച് ഭക്ഷണം നൽകേണ്ടെന്ന് ബോംബെ ഹൈക്കോടതി. അത്തരത്തിൽ ഭക്ഷണം നൽകാൻ ആഗ്രഹിക്കുന്ന മൃഗസ്‌നേഹികൾ അവയെ ദത്തെടുത്ത് സ്വന്തം വീട്ടിലെത്തിച്ച് ഭക്ഷണം നൽകട്ടെ എന്ന് കോടതി പറഞ്ഞു.

അല്ലെങ്കിൽ നായകളെ ഷെൽട്ടർ ഹോമുകളിലെത്തിച്ച് അവയ്ക്ക് ഭക്ഷണം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താമെന്നും കോടതി നിർദേശം കൈമാറി. ജസ്റ്റിസുമാരായ എസ്.ബി. ശുക്രെ, എ.എൽ.പൻസാരെ എന്നിവരുടെ ബെഞ്ചിന്റേതാണ് നിർദേശം.

‘യെസ് മാത്രമല്ല നോ കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് പ്രണയം, ഒളിഞ്ഞും തെളിഞ്ഞും കൈയ്യടിച്ചു കൊടുക്കുന്ന നാണംകെട്ട ഏർപ്പാടും അവസാനിപ്പിക്കണം’ മേയർ ആര്യ

പൊതുസ്ഥലങ്ങളിൽ വച്ച് നായകൾക്ക് ഭക്ഷണ വിതരണം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി നാഗ്പുർ മുൻസിപ്പൽ കോർപറേഷന് നിർദേശം നൽകി. തെരുവുനായകളുടെ അവകാശത്തിനായി വാദിക്കുന്നവർക്ക് മുൻസിപ്പൽ കോർപറേഷനിൽ രജിസ്റ്റർ ചെയ്ത് തെരുവുനായകളെ ദത്തെടുത്ത് സംരക്ഷിക്കണമെന്നും കോടതി അറിയിച്ചു.

പലയിടത്തും തെരുവുനായ്ക്കളുടെ ശല്യം കൂടി വരികയും ആക്രമണം പതിവാകുന്നതും കണ്ടാണ് കോടതിയുടെ ഇടപെടലുണ്ടായത്. നാഗ്പുരിലും പരിസരങ്ങളിലും ഒരു കാരണവശാലും പൊതുസ്ഥലങ്ങളിൽ തെരുവുനായകൾക്ക് ഭക്ഷണം നൽകരുതെന്നാണ് കോടതി കർശനമായി നിർദേശിച്ചു.

Exit mobile version