അശ്ലീല വീഡിയോ നിര്‍മ്മാണം; രാജ് കുന്ദ്രയ്ക്ക് ഉപാധികളോടെ ജാമ്യം, 50000 രൂപ കെട്ടിവെയ്ക്കണം

Pornography Films Case | Bignewslive

മുംബൈ: അശ്ലീല വീഡിയോ നിര്‍മാണക്കേസില്‍ വ്യവസായിയും നിര്‍മാതാവുമായ രാജ്കുന്ദ്രയ്ക്ക് ജാമ്യം. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ കൂട്ടുപ്രതിയും രാജ്കുന്ദ്രയുടെ സഹായിയുമായ റയാന്‍ തോര്‍പ്പയ്ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.

കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു രാജ് കുന്ദ്രയുടെ അഭിഭാഷകന്റെ വാദം. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്കുന്ദ്രയ്‌ക്കെതിരെ 1,400 പേജുള്ള കുറ്റപ്പത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. രാജ്കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

കേസിലെ പ്രധാനപ്രതി രാജ് കുന്ദ്രയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതേസമയം, താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും അതിനെ അശ്ലീലമായി ചിത്രീകരിച്ച് തന്നെ ബലിയാടാക്കിയതാണെന്നും രാജ്കുന്ദ്ര കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജൂലൈയിലാണ് അശ്ലീല വീഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ്കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version