നടന്‍ ജനാര്‍ദ്ദനന് പിന്നാലെ ഷക്കീലയും മരിച്ചെന്ന് വാര്‍ത്ത; വ്യാജം പ്രചരിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞ് താരം, വീണ്ടും ഓര്‍ത്തതിന് പ്രത്യേകം നന്ദി, വീഡിയോ

Shakeela | Bignewslive

നടന്‍ ജനാര്‍ദ്ദനന് പിന്നാലെ നടി ഷക്കീലയും മരിച്ചെന്ന് സമൂഹമാധ്യമത്തില്‍ വ്യാജപ്രചരണം. ഒടുവില്‍ സംഭവത്തില്‍ പ്രതികരണവുമായി ഷക്കീല രംഗത്ത്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് താരത്തിന്റെ പ്രതികരണം. വ്യാജം പ്രചരിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞാണ് താരം രംഗത്തെത്തിയത്.

താന്‍ വളരെ ആരോഗ്യവതിയോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. തനിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്. ആരോ തന്നേക്കുറിച്ച് ഒരു മോശംവാര്‍ത്ത ചെയ്തു, പക്ഷേ സം?ഗതിയുടെ നിജസ്ഥിതി അറിയാന്‍ നിരവധി പേരാണ് വിളിച്ചത്.

ആ വാര്‍ത്ത നല്‍കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓര്‍ത്തതെന്നും താരം വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ ദിവസം നടന്‍ ജനാര്‍ദ്ദനന്‍ മരിച്ചതായി വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും അറിയിച്ച് ജനാര്‍ദ്ദനന്‍ രംഗത്തെത്തിയിരുന്നു.

Exit mobile version