കോഴിക്കോട്ടെ ദുരനുഭവം തൃശൂരില്‍ കിട്ടിയ സ്വീകരണത്തോടെ മാറി; ‘ഇടം’ പരിപാടിയില്‍ അതിഥിയായെത്തി നടി ഷക്കീല

തൃശൂര്‍: ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സഹയാത്രികയുടെ ‘ഇടം’ പരിപാടിയില്‍ അതിഥിയായെത്തി നടി ഷക്കീല. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സഹയാത്രികയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ഷക്കീല തൃശൂരില്‍ എത്തിയത്

അവരില്‍ ഒരാളായി താനും നില്‍ക്കുമെന്ന് ഷക്കീല പറഞ്ഞു. കോഴിക്കോട്ടെ ദുരനുഭവം തൃശൂരില്‍ ലഭിച്ച സ്വീകരണത്തോടെ മാറിയെന്നും ഷക്കീല വ്യക്തമാക്കി.

ഇരുപതുവര്‍ഷംമുമ്പ് താന്‍ കണ്ട കേരളം അല്ല ഇതെന്നും മലയാളികളുടെ മനോഭാവത്തില്‍ ഒത്തിരി മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും ക്വീര്‍ കമ്യൂണിറ്റിയെ ചേര്‍ത്തുനിര്‍ത്തുന്ന കേരള സര്‍ക്കാരിന് നന്ദിയുണ്ടെന്നും ഷക്കീല പറഞ്ഞു.

സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ സംഘടിപ്പിച്ച ‘സഹയാത്രിക’യുടെ 20-ാം വാര്‍ഷികാഘോഷപരിപാടിയായ ‘ഇടം’ സമാപനസമ്മേളനം താരം ഉദ്ഘാടനം ചെയ്തു.

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ ഇരുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ‘സഹയാത്രിക’. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും തങ്ങളുടേതായ ഇടം സമൂഹത്തില്‍ ഉണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു പരിപാടി. വി ടി ബല്‍റാം, ഡോ. രേഖ രാജ്, ഡോ. രേഷ്മ ഭരദ്വാജ് , ഫൈസല്‍ ഫൈസു തുടങ്ങിയവരും പങ്കെടുത്തു. രണ്ട് ദിവസമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവയും നടന്നു.

Exit mobile version