‘എങ്ങനെ കഴിയുന്നു മനുഷ്യന്മാർക്ക് ഇങ്ങനെ, പണം തട്ടിയവർ ഒരു ദയയും അർഹിക്കുന്നില്ല’ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയ ജനാർദ്ദനൻ പറയുന്നു

കണ്ണൂർ: ‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈയിട്ടു വാരിയവരുടെ രാഷ്ട്രീയം നോക്കിയിട്ട് കാര്യം ഇല്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റിനെ വിമർശിക്കണം. ആ സമയത്ത് എന്റെ കാര്യം മാത്രം നോക്കീട്ട് പൈസയും വെച്ച് എനിക്ക് ഇരിക്കാമായിരുന്നു’ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തന്റെ സമ്പാദ്യത്തിന്റെ ഒരു പങ്ക് സംഭാവന ചെയ്ത ബീഡി തൊഴിലാളി ജനാർദ്ദനന്റെ വാക്കുകളാണ് ഇത്.

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഡ്യൂട്ടിക്കായി പോകവെ അടുത്തുള്ള വീട്ടില്‍ കൂട്ട കരച്ചിലും ബഹളവും; നിശ്ച്ചലമായി കിടന്ന കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍

ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ പണം കൈപ്പറ്റിയെന്ന വാർത്ത എത്തിയതിന് പിന്നാലെയാണ് ജനാർദ്ദനൻ പ്രതികരണവുമായി രംഗത്ത് വന്നത്. ബീഡി തെറുത്ത് സ്വരുക്കൂട്ടി വെച്ച രണ്ട് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് കണ്ണൂരിലെ ബീഡി തൊഴിലാളിയായ ജനാർദനൻ നൽകിയത്. ഓരോ മനുഷ്യരും ഓക്‌സിജൻ കിട്ടാതെ മരിക്കുന്ന വാർത്ത കേട്ടപ്പോൾ മരുന്നിന് വിലയിട്ടതറിഞ്ഞായിരുന്നു രണ്ട് ലക്ഷം രൂപ ജനാർദ്ദനൻ വാക്‌സിൻ ചലഞ്ചിലേക്ക് കൈമാറിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയ സംഭവത്തിന് പിന്നിലുള്ളവർ യാതൊരു വിധത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലോചിക്കുമ്പോൾ തന്നെ ചത്താൽ മതി എന്ന് തോന്നിപ്പോകുന്നുവെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ജനാർദനൻ പറഞ്ഞു.കൊറോണ വന്നത് രാഷ്ട്രീയം നോക്കിയിട്ടാണോ? എത്രയോ വലിയ കോടീശ്വരന്മാർ വരെ കൊറോണ വന്ന് മരിച്ചിട്ടില്ലേ?

അവർ പോകുമ്പോൾ കൊടികളും കൊണ്ടാണോ പോയത്. എങ്ങനെ കഴിയുന്നു മനുഷ്യന്മാർക്ക്? ആലോചിക്കുമ്പോൾ തന്നെ ഇപ്പോൾ ചത്താ മതി എന്ന് തോന്നിപ്പോകും’ ജനാർദനൻ കൂട്ടിച്ചേർത്തു. ആ സമയത്ത് ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയേ പറ്റൂ എന്ന് പറഞ്ഞ ജനാർദനൻ, എന്നാൽ തട്ടിപ്പ് നടത്തിയവർ ഒരു വിധത്തിലും ദയ അർഹിക്കുന്നില്ലെന്നും പറഞ്ഞു.

Exit mobile version