പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഡ്യൂട്ടിക്കായി പോകവെ അടുത്തുള്ള വീട്ടില്‍ കൂട്ട കരച്ചിലും ബഹളവും; നിശ്ച്ചലമായി കിടന്ന കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍

എന്നാല്‍ പകച്ചുനില്‍ക്കാതെ അദ്ദേഹം കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കുകയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.

baby

കണ്ണൂര്‍: നിശ്ച്ചലമായി കിടന്ന കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍. മയ്യില്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് ഫാസിലാണ് ശ്വാസം നഷ്ടപ്പെട്ട് മരണത്തിന്റെ വക്കിലെത്തിയ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഡ്യൂട്ടിക്കായി പോകവെ, സമീപത്തെ വീട്ടില്‍ നിന്നും കൂട്ട കരച്ചിലും ബഹളവും കേട്ട് ഫാസില്‍ ഓടിയെത്തി നോക്കിയപ്പോള്‍ ഒമ്പത് മാസം പ്രായമായ കുട്ടി നിശ്ച്ചലമായി കിടക്കുന്നതും എല്ലാവരും കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടെന്ന് കരുതി നിലവിളിക്കുന്നതുമാണ് കണ്ടത്.

എന്നാല്‍ പകച്ചുനില്‍ക്കാതെ അദ്ദേഹം കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കുകയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. തുടര്‍ന്ന് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പാക്കി. കേരള പോലീസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Exit mobile version