ആം ആദ്മിയിൽ നിന്നും ചേക്കേറിയ ഷാസിയ ഇൽമിയും മുൻമാധ്യമപ്രവർത്തകൻ പ്രേം ശുക്ലയും ബിജെപി ദേശീയ വക്താക്കൾ; ഉത്തരവിറക്കി നദ്ദ

ന്യൂഡൽഹി: മാധ്യമപ്രവർത്തകരായിരുന്ന ഷാസിയ ഇൽമിയെയും പ്രേം ശുക്ലയെയും ബിജെപി ദേശീയ വക്താക്കളായി നിയമിച്ചു. പാർട്ടി ദേശീയ സെക്രട്ടറിയാണ് ഇരുവരെയും ദേശീയ വക്താക്കളായി നിയമിച്ചതായി ബുധനാഴ്ച അറിയിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് ഷാസിയ ഇൽമിയെയും പ്രേം ശുക്ലയെയും ബിജെപി ദേശീയ വക്താക്കളായി നിയമിച്ച് ഉത്തരവിറക്കിയത്.

മാധ്യമപ്രവർത്തനത്തിൽ നിന്നും രാഷ്ട്രീയത്തിലെത്തിയവരാണ് ഇരുവരും. ഷാസിയ ആം ആദ്മി പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2013ൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പിൽ ആർകെ പുരം നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ചുവെങ്കിലും തോൽക്കുകയായിരുന്നു. ഇതോടെയാണ് ബിജെപിയിലേക്ക് കൂടുമാറിയത്.

മനോജ് തിവാരി ഡൽഹി ബിജെപി പ്രസിഡന്റായിരുന്ന സമയത്ത് ഷാസിയെ വൈസ് പ്രസിഡന്റായും നിയമിച്ചു. പിന്നീട് അദേഷ് ഗുപത് ബിജെപി പ്രസിഡന്റായി നിയമിതനായതോടെ ഷാസിയെ സ്ഥാനത്ത്‌നിന്നും നീക്കി. രണ്ട് ദശാബ്ദത്തോളം മാധ്യമസേവനം അനുഷ്ഠിച്ച പ്രേം ശുക്ല 2016ലാണ് ബിജെപിയിലേക്ക് എത്തുന്നത്.

Exit mobile version