തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ തുറന്നു; തേങ്ങയുടച്ചും പടക്കങ്ങള്‍ പൊട്ടിച്ചും ആഘോഷം; മാസ്‌ക് ധരിച്ചില്ലെങ്കില്‍ മദ്യമില്ല

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ മദ്യശാലകളും തുറന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ വില്‍പന അനുവദിക്കുന്നുളളു. മാത്രമല്ല മാസ്‌ക് ശരിയായ രീതിയില്‍ ധരിച്ച് വരുന്നവര്‍ക്ക് മാത്രമേ മദ്യം നല്‍കൂ.

രണ്ട് മാസത്തിന് ശേഷം മദ്യശാലകള്‍ തുറന്ന സന്തോഷം പലയിടത്തും മദ്യപാനികള്‍ വില്‍പനശാലകള്‍ക്ക് മുന്നില്‍ തേങ്ങയുടച്ചും പടക്കങ്ങള്‍ പൊട്ടിച്ചുമാണ് ആഘോഷിച്ചത്.

എന്നാല്‍ ഡിഎംകെ സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ ബിജെപിയും എഐഡിഎംകെയും പ്രതിഷേധിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മദ്യശാലകള്‍ തുറന്നതിനെ ഡിഎംകെ വിമര്‍ശിച്ചതിനെ ചൂണ്ടിക്കാട്ടിയാണ് ഈ പാര്‍ട്ടികള്‍ വിമര്‍ശനം നടത്തിയത്.

എന്നാല്‍ കൃത്യമായ കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായാണ് സര്‍ക്കാര്‍ അറിയിച്ചത്. 3867 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version