കോവിഡ് ദുരിതാശ്വാസത്തിന് കേന്ദ്രസർക്കാർ എല്ലാ പൗരന്മാർക്കും 4000 രൂപ നൽകുന്നുണ്ടോ? പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ

PM Modi

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ദുരിതം വിതയ്ക്കാൻ ആരംഭിച്ചതോടെ കോവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ പൗരൻമാർക്കും കേന്ദ്ര സർക്കാർ 4000 രൂപ വെച്ച് നൽകുമെന്ന സന്ദേശം പ്രചരിക്കുന്നുണ്ട്. കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ ഇതുവലിയ ചർച്ചയുമായി. കോറോണ കെയർ ഫണ്ട് സ്‌കീമിന്റെ ഭാഗമായി എല്ലാവർക്കും കേന്ദ്രസർക്കാർ 4000 രൂപ നൽകുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.

‘ഈ ഫോം പൂരിപ്പിച്ചാൽ ഉടനടി 4000 രൂപ ലഭിക്കും’ എന്നാണ് പ്രചരിക്കുന്ന പോസ്റ്റിൽ സൂചിപ്പിക്കുന്നു. എന്നാൽ സർക്കാർ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും സന്ദേശം വ്യാജവുമാണെന്നതാണ് വാസ്തവം. 2021കോവിഡ് സാഹചര്യത്തിൽ കേന്ദ്രം 6.29 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. സർക്കാർ അത്തരത്തിൽ ഒരു ദുരിതാശ്വാസ പദ്ധതിയും കൊണ്ടുവന്നിട്ടില്ല.

‘കോറോണ കെയർ ഫണ്ട് സ്‌കീമിന്റെ ഭാഗമായി സർക്കാർ എല്ലാവർക്കും 4000 രൂപ അനുവദിക്കുന്നുവെന്ന വാട്‌സ്ആപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണ്. സർക്കാർ ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കുന്നില്ല’ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ട്വീറ്റ് ചെയ്തു.

Exit mobile version